വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മഴ കുറഞ്ഞു; ആളുകള്‍ ക്യാംപുകളില്‍ നിന്നും മടങ്ങിത്തുടങ്ങി; നാവികസേനയും പിന്‍വാങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഇതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ആളുകള്‍ മടങ്ങിത്തുടങ്ങി. 30758 പേരായിരുന്നു ശനിയാഴ്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ടോടെ ലഭ്യമാകുന്ന കണക്കനുസരിച്ച് ജില്ലയില്‍ 202 ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

<strong>കേരളത്തെ സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി.... ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന</strong>കേരളത്തെ സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി.... ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന

8102 കുടുംബങ്ങളില്‍ നിന്നായി 28,861 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നുണ്ട്. 18 ക്യാമ്പുകള്‍ അവസാന ിപ്പിക്കുകയും 1325 പേര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോവുകയും ചെയ്തു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങു ന്നവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് പോവരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kadannapally Ramachandran

വീടിനകത്ത് പാമ്പ് മുതല്‍ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാവാനുള്ള സാധ്യത കണ ക്കിലെടുത്താണിത്. ആദ്യമായി തിരികെ പോവുമ്പോള്‍ കുട്ടികളെ കൊണ്ടു പോവരുതെന്നും, ചുറ്റുമതിലിനും വീടിന്റെ ഭിത്തിക്കും ബലക്ഷയമുണ്ടെങ്കില്‍ ഇവ തകര്‍ന്നു വീഴാനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കണമെന്നും അടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്.

അതേസമയം, ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടായതോടെ പ്രതീക്ഷയിലാണ് വയനാട്ടുകാര്‍. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ശരാശരി 27.6 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മാനന്തവാടി താലക്കിലാണ്-38 മില്ലിമീറ്റര്‍. വൈത്തിരിയില്‍ 29ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 15.8ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മണ്‍സൂണില്‍ ഇതുവരെ 3275.73 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

kadannapally-ramachandran

ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ 774.60 എംഎസ്എല്‍, കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ ജലനിരപ്പ് രേഖപ്പെടുത്തി. ഡാം ഷട്ടറുകളിലൂടെ മിതമായ അളവിലാണ് വെള്ളം പുറത്തേ ക്കൊഴുക്കുന്നത്. മഴ കുറഞ്ഞ് കെടുതികള്‍ ഇല്ലാതായതോടെ ജില്ലയിലെ രക്ഷാപ്ര വര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാംപിലേക്ക് മടങ്ങി. ഇവരെ ആവശ്യാ നുസരണം സംസ്ഥാനത്തെ ഇതര ജില്ലകളിലെ രക്ഷാപ്ര വര്‍ത്തനത്തിന് നിയോഗിക്കും.

എന്‍ഡിആര്‍എഫില്‍ നിന്നുള്ള 25 പേരും ഇതോടൊപ്പം ജില്ലയില്‍ മടങ്ങിയിട്ടുണ്ട്. ഇവര്‍ പത്തനംത്തിട്ട ജില്ലയിലെ ദുരിതാശ്വാസ പവര്‍ത്തനത്തില്‍ പങ്കാളികളാകും. ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളിലെ ഇടപെടലുകള്‍ക്കുമായി ജില്ലയിലുണ്ട്.

കണ്ണൂര്‍ ഡിഎസ്സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 84 സൈനികരും ജില്ലയില്‍ തങ്ങുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് ജില്ലയിലെത്തിയത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴയ്ക്ക് ശമനമായ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചുപോയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Wayanad
English summary
Wayanad Local News about Navy has withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X