വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിര്‍മ്മാണമേഖലയിലെ സ്തംഭനാവസ്ഥ; വയനാട്ടിലെ ക്വാറികള്‍ തുറക്കണം, യുഡിഎഫ് സംഘം കലക്ടറെ കണ്ടു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ നിര്‍മ്മാണമേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജില്ലയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറികള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സംഘം ജില്ലാകലക്ടറെ കണ്ടു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ മുസ്ലീംലീഗ് പ്രസിഡന്റ് പി പി എ കരീം, കെ പി സി സി അംഗം കെ എല്‍ പൗലോസ്, എം സി സെബാസ്റ്റ്യന്‍, മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി എന്നീ യു ഡി എഫ് നേതാക്കളാണ് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറിനെ സന്ദര്‍ശിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടര വര്‍ഷമായി.ജില്ലയിലെ ക്വാറികള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്.ഈ കാലവര്‍ഷ കെടുതിയില്‍ ജില്ലയിലെ അടിസ്ഥാന സൗകര്യ മേഖല-റോഡുകളും,പാലങ്ങളും ഉള്‍പ്പെടെ തകര്‍ന്നിരിക്കുകയാണ്. ഒപ്പം സര്‍ക്കാരിന്റെയും, സ്വകാര്യമേഖലയിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്.

collector

കരിങ്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമായാല്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.കാലവര്‍ഷ കെടുതിയില്‍ ചുരം റോഡുകള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നും ഇത്തരം നിര്‍മ്മാണ സാമഗ്രികള്‍ ജില്ലയില്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യു ഡി എഫ് ഭാരവാഹികള്‍ കലക്ടറെ ബോധ്യപ്പെടുത്തി. ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തന രഹിതമായിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിരിക്കുകയാണ്.

ക്വാറികള്‍ പ്രവര്‍ത്തിക്കാത്തത് മൂലം ജില്ലയിലെ നിര്‍മ്മാണ മേഖല നിശ്ചലമാകുകയും, ക്വാറി തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ കുടുംബങ്ങളും പട്ടിണിയിലായിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് അമ്പലവയലിലെ റവന്യൂ കോറികളും പട്ടയ കോറികളും ഉള്‍ പ്പെടെയുള്ളവ അടഞ്ഞ് കിടക്കുകയായിരുന്നു.അന്ന് ജില്ലയിലെ ജനപ്രതിനിധികളും,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇടപെട്ട് സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ റവന്യു ക്വാറികള്‍ തുറന്ന് കൊടുക്കുകയും അതു മൂലം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നിര്‍മ്മാണസാമഗ്രികള്‍ ഇവിടെ ലഭ്യമാക്കാനും കഴിഞ്ഞിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

Wayanad
English summary
Wayanad Local News about quarry issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X