• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടിൽ ദേശീയപാത അടച്ചുപൂട്ടി ഇഷ്ടിക വിരിക്കല്‍; ആവശ്യത്തിനു തൊഴിലാളികളില്ല, പണികള്‍ ഇഴയുന്നു, ജനത്തിന് ദുരിതം... ദേശീയപാത അധികൃതരും മൗനത്തില്‍!!

  • By Desk

തൃശൂര്‍: ജനത്തെ ദുരിതത്തിലാക്കി ദേശീയപാതാ നിര്‍മാണം. പാത അടച്ചുപൂട്ടി ഇന്റര്‍ലോക്ക് ഇഷ്ടിക വിരിക്കുന്നതിലെ അശാസ്ത്രീയതയാണു ദുരിതമായത്. ചാവക്കാട് പുതിയപാലത്തിനടുത്ത പെട്രോള്‍ പമ്പുമുതല്‍ മുല്ലത്തറവരെ ഇന്റര്‍ലോക്ക് ഇഷ്ടിക വിരിക്കാന്‍ വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രമാണുള്ളത്. ആവശ്യമായ ഇഷ്ടിക തയാറാക്കാതെ കരാറുകാരന്‍ പണിയാരംഭിച്ചതോടെ നിര്‍മാണം നിലച്ചു. പണികള്‍ നടക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം.

വിളിച്ചില്ലെങ്കിലും മോദി എത്തി ഉദ്ഘാടനം! കൊല്ലം ബൈപ്പാസില്‍ പിണറായിക്ക് കാലിടറി... സന്തോഷം യുഡിഎഫിന്

ഇതിനു ദേശീയപാത അധികൃതരും കൂട്ടുനില്‍ക്കുന്നു. ഡിസംബര്‍ 20ന് ആരംഭിച്ച പണികള്‍ 30 വരെ ഒരുഭാഗത്തേക്കു വാഹനങ്ങള്‍ കടത്തിവിട്ടാണു നടന്നത്. 30നു വൈകിട്ട് പൂര്‍ണമായും റോഡ് അടച്ചുപൂട്ടിയാണ് ഇഷ്ടിക വിരിച്ചത്. ഈ മേഖലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും ആഴ്ചകളായി സ്തംഭിച്ചിരിക്കുന്നു. പണികള്‍ ആവശ്യമായ തരത്തില്‍ നടക്കാതിരിക്കുമ്പോഴും ബന്ധപ്പെട്ട എന്‍. എച്ച്. അധികൃതരും ജനപ്രതിനിധികളും മൗനത്തിലാണ്.

Chavakad National Highway

പുതിയപാലത്തിനു പടിഞ്ഞാറ് സിവില്‍ സ്‌റ്റേഷന്‍ മുതല്‍ മുല്ലത്തറ ജങ്ഷന്‍വരെ 285 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ ഇഷ്ടിക വിരിക്കാന്‍ 94 ലക്ഷത്തോളം രൂപയാണ് ചെലവ്. ദിനംപ്രതി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കായും മറ്റും 54, 000 ലധികം ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയാണ് അടച്ചു പൂട്ടിയിരിക്കുന്നത്. പുതുപൊന്നായിലേക്കുള്ള ബസ് റൂട്ടുകള്‍ ഭാഗികമായും മുനക്കക്കടവ്് റൂട്ട് പൂര്‍ണമായും സര്‍വീസ് നിലച്ചിരിക്കുകയാണ്. സമാന്തരപാതകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂള്‍ കുട്ടികളടക്കമുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ ദുരിതത്തിലാണ്. അഞ്ചും പത്തും കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് കുട്ടികളും മറ്റും യാത്രചെയ്യുന്നത്.

ബ്ലാങ്ങാട് ബീച്ചിലുള്ള ഒരാള്‍ക്ക് വാഹനത്തില്‍ വീട്ടിലെത്തണമെങ്കില്‍ പുന്ന, പുതിയറ അല്ലെങ്കില്‍ ഒരുമനയൂര്‍ വില്യംസ് വഴിയും വലിയ വാഹനമാണെങ്കില്‍ മൂന്നാം കല്ല് വഴിയും കറങ്ങിവേണം എത്താന്‍. 30 രൂപ ഓട്ടോ ചാര്‍ജ് കൊടുക്കേണ്ടയാള്‍ക്ക് 150 രൂപയില്‍ അധികം നല്‍കേണ്ടിവരുന്ന അവസ്ഥ. പണികള്‍ എന്ന് പൂര്‍ത്തിയാവും എന്നതിന് ദേശീയപാത അധികൃതര്‍ക്കും മറുപടിയില്ല. റോഡുപണി നടക്കുന്നതിനാല്‍ സമീപത്തെ 30 ലധികം കച്ചവടസ്ഥാപനങ്ങളുടെ അവസ്ഥ ദയനീയമാണ്. പലകടകളും അടഞ്ഞു കിടക്കുകയാണ്. കാല്‍നടക്കാര്‍ക്ക് പോലും നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നിട്ടും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല.

ഇതിനിടെ വിവിധ ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമുള്ള വാഹനങ്ങള്‍ വഴിയറിയാതെ ഗ്രാമപ്രദേശങ്ങളിലെത്തിപ്പെടുന്നതും വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ വഴിതെറ്റി നേരംപുലരുവോളം കറങ്ങിത്തിരിയുകയാണ്. ഈ നിലയില്‍ പണികള്‍ മുന്നോട്ടുപോയാല്‍ അടുത്തൊന്നും ഗതാഗതം തുടങ്ങാന്‍ കഴിയാത്ത നിലയാണുള്ളത്. റോഡുപണിക്ക് ആവശ്യമായ ഇഷ്ടികകള്‍ പണിസ്ഥലത്ത് ഇറക്കിവേണം ദേശീയ പാതപോലെയുള്ള റോഡുകളില്‍ പണികളാരംഭിക്കാന്‍. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കരാറുകാരനു സഹായം ചെയ്യുന്ന നിലപാടുകളാണ് ഉദ്യോഗസ്ഥരും മറ്റും ഇവിടെ നടത്തിവന്നതെന്നതിനു തെളിവാണ് ഈ റോഡുപണി ഇഴഞ്ഞുനീങ്ങാന്‍ കാരണം.

Wayanad

English summary
Wayanad road work is slow; National Highway Authority is silent

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more