• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കടുവയെ കൊണ്ട് പകലും രക്ഷയില്ലാതായി... മൂന്നിടത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്നു, നാട്ടുകാര്‍ ഭീതിയില്‍!!

Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടില്‍ കടുവ ഇറങ്ങുന്നത് സാധാരണ വിഷയമാണ്. പക്ഷേ ഇത് സ്ഥിരമായാലോ. അങ്ങനൊരു അവസ്ഥയിലാണ് ഇപ്പോള്‍ ജില്ല. പകലും കടുവകള്‍ കാടിറങ്ങുകയാണ്. വനമേഖല ഒന്നടങ്കം കടുത്ത ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ മൂന്ന് ഇടത്താണ് കടുവയെത്തി വളര്‍ത്തു മൃഗങ്ങളെ കൊന്ന്. ചീയമ്പത്തൊക്കെ നാട്ടുകാര്‍ കടുവയെ എന്നും പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. ഇവിടെ കോളനിയില്‍ ബൊമ്മന്റെ നാലാമത്തെ ആടിനെയാണ് പകല്‍ കടുവയെത്തി കടിച്ചിഴച്ച് വനത്തിലേക്ക് കൊണ്ടുപോയത്.

ഇങ്ങനെ പോയാല്‍ എങ്ങനെയാണ് സമാധാനാമായി ജീവിക്കുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. എന്നും പേടിച്ച് കഴിയേണ്ട അവസ്ഥയാണ് ഉള്ളത്. രാവിലെ പോലും കടുവയിറങ്ങുമോ എന്ന് ഭയമുണ്ട് ഇവര്‍ക്ക്. ഒരുമാസമായിട്ട് ഈ പ്രദേശത്ത് ജനം എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. ഏത് സമയവും കുട്ടികളും സ്ത്രീകളും വനാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന മേഖലയാണിത്. നാട്ടുകാര്‍ വലിയ പ്രതിഷേധവും നടത്തുന്നുണ്ട്. ജീവിത മാര്‍ഗം മുട്ടിയവര്‍ ആടിന്റെ ജഡവുമായി ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം വനംവകുപ്പ് വളരെ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. ഉടനടി കൂട് സ്ഥാപിച്ച് നാട്ടുകാരുടെ ഭീതി അവസാനിക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കി. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ച്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ തല്‍ക്കാലത്തേക്ക് ജനങ്ങള്‍ പിരിഞ്ഞ് പോവുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ജനകീയ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്നും ജനപ്രതിനിധികളുടെ ചര്‍ച്ചയില്‍ ധാരണയായി.

ബിജെപിക്കെതിരെ ഒന്നിച്ച് 8 പാര്‍ട്ടികള്‍, കോണ്‍ഗ്രസിനെ വെട്ടി, ക്ഷണിച്ചില്ലെന്ന് തൃണമൂല്‍!!ബിജെപിക്കെതിരെ ഒന്നിച്ച് 8 പാര്‍ട്ടികള്‍, കോണ്‍ഗ്രസിനെ വെട്ടി, ക്ഷണിച്ചില്ലെന്ന് തൃണമൂല്‍!!

പെരിക്കല്ലൂര്‍ പാതിരിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട അനീഷിന്റെ പശുവിനെയാണ് പകല്‍ കൊന്നത്. പശുവിന്റെ കരച്ചില്‍ കേട്ട് അനീഷ് ഓടിയെത്തിയത് കടുവയുടെ മുന്നിലേക്കാണ്. ഒടുവില്‍ മരത്തില്‍ കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സമീപ പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയാണ് കടുവയെ ഓടിച്ചത്. കഴിഞ്ഞ ദിവസം ചാര്‍ത്തില്‍ നിന്ന് കടുവ ആടിനെ കൊന്നിരുന്നു. കാല്‍പ്പാടുകള്‍ പരിശോധിച് വനപാലകര്‍ കടുവയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ മേഖലയില്‍ പതിവില്ലാത്ത തരത്തില്‍ കടുവകളുടെ സാന്നിധ്യം വര്‍ധിച്ച് വരികയാണ്. കര്‍ണാടകത്തില്‍ നിന്ന് വരുന്നവയാണ് ഇവയില്‍ കൂടുതലും.

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

Wayanad
English summary
wayanad: tiger kills cows, locals protest against forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion