കടുവാ ഭീതി അവസാനിച്ചില്ല, അടുത്തത് അതാ കാട്ടാനകള്‍, വയനാട്ടുകാരുടെ പ്രശ്‌നം തീരുന്നില്ല
പച്ചക്കറി കൃഷികളെല്ലാം ഇവയുടെ വരവില്‍ ഇല്ലാതായിരിക്കുകയാണ്. കൃഷിയിടങ്ങളെല്ലാം ഉഴുതുമറിച്ചിരിക്കുകയാണ്. പലതവണയായി, പല കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ എത്തുന്നത്.

ബത്തേരി: കടുവാ ഭീതിയില്‍ നിന്ന് വയനാട്ടുകാര്‍ ഇതുവരെ മുക്തരായിട്ടില്ല. അപ്പോഴതാ അടുത്ത പ്രശ്‌നം വന്നിരിക്കുകയാണ്. ഇത്തവണ കാട്ടാനയാണ് പ്രശ്‌നക്കാരന്‍. വടക്കനാടും വള്ളുവാടിയും അടങ്ങുന്ന ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകരാണ് ഈ കാട്ടാനകള്‍.
എന്ത് സുരക്ഷയൊരുക്കിയിട്ടും ഇവ അതെല്ലാം തരണം ചെയ്താണ് വരുന്നത്. പച്ചക്കറി കൃഷികളെല്ലാം ഇവയുടെ വരവില്‍ ഇല്ലാതായിരിക്കുകയാണ്. കൃഷിയിടങ്ങളെല്ലാം ഉഴുതുമറിച്ചിരിക്കുകയാണ്.
പലതവണയായി, പല കൃഷിയിടങ്ങളിലാണ് ഇവ എത്തുന്നത്. മൂന്ന് കൊമ്പന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുട്ടിക്കൊമ്പന്‍ എന്ന വിളിക്കുന്ന കൂട്ടത്തിലെ വില്ലാളി വീരന്‍ ആളൊരു അപകടകാരിയാണ്.

മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് അറ്റം കൂര്‍ത്തിട്ടില്ലാത്ത കൊമ്പാണ് ഉള്ളത്. അതാണ് മുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്നത്. ചുള്ളിക്കൊമ്പന്‍ എന്ന മറ്റൊരു കൊമ്പനും ഇവര്‍ക്കൊപ്പമുണ്ട്.
മൂന്നാമത്തേയാളാണ് വള്ളുവനാടി മേഖലയില്‍ ഇറങ്ങുന്ന കൊമ്പനാണ്. ഇവയല്ലാതെ വേറെയും ആനകള്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ഇവയൊന്നും കര്‍ഷകര്‍ക്ക് ഭീഷണിയല്ല. ഈ മൂന്ന് ആനകളെയും മയക്കുവെടി വെച്ച് പിടിക്കണമെന്നാണ് ആവശ്യം.
നേരത്തെ മയക്കുവെടി വെച്ച് പിടിച്ച വടക്കനാട് കൊമ്പനൊപ്പമുള്ളവരായിരുന്നു ഈ ആനകള്‍ എല്ലാം. ഇവയെല്ലാം അസാധ്യ ബുദ്ധിയുള്ളവരാണെന്ന് കര്‍ഷകര്‍ പറയുന്നു.
വളരെ ശ്രദ്ധിച്ച് വൈദ്യുത സുരക്ഷാ വേലിയൊന്നും തട്ടാതെയാണ് ഇവ എത്തുന്നത്. വളരെ സമര്‍ത്ഥമായി മരങ്ങള്‍ പിഴുതിട്ട് വൈദ്യുതി വേലി തകര്‍ക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കിടങ്ങുകള്‍ ചവിട്ടി മെതിച്ച് ചാലുകളായി മാറ്റും.
തുടര്‍ന്നാണ് കൃഷിയിടങ്ങളിലേക്ക് ഇവ എത്തുക. ഇവിടെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ എത്തിയ കാട്ടാന കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. തെങ്ങുകള്‍ അടക്കം പിഴുതെറിഞ്ഞു.
കാപ്പിച്ചെടികളും പിഴുതെറിഞ്ഞു. അതേസമയം പിഴുതെറിച്ച ചെടികളൊന്നും ആന ഭക്ഷിച്ചിട്ടില്ല. ഇതെല്ലാം വെറുതെ നശിപ്പിക്കുന്നതാണ്. പലര്‍ക്കും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications