വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യ കുത്തേറ്റ് മരിച്ച സംഭവം: ഭര്‍ത്താവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു, കൊലക്ക് കാരണം അവഗണിച്ചതിലുള്ള വൈരാഗ്യം!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പികെ അശോകനെ (45)നെ തോല്‍പ്പെട്ടിയിലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയായിരുന്നു ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന അശോകന്‍ കുത്തിയത്.

<strong>കോണ്‍ഗ്രസും ബിജെപിയും കുതിക്കില്ലെന്ന് കണക്കുകള്‍... മൂല്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക്!!</strong>കോണ്‍ഗ്രസും ബിജെപിയും കുതിക്കില്ലെന്ന് കണക്കുകള്‍... മൂല്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക്!!

ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുടുംബ പ്രശ്‌നങ്ങള്‍ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു. ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഏതാനം നാളുകളായി നിരന്തരം ഫോണില്‍ വിളിച്ചിട്ടും, നേരില്‍കാണാന്‍ അനുവദിക്കാതെയും ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് അശോകന്‍ പൊലീസിന് നല്‍കിയ മൊഴി.

Murder case

സംഭവം നടക്കുന്ന ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലെത്തിയ അശോകന്‍ അവിടെ നിന്നും കറിക്കത്തി വാങ്ങിയ ശേഷം ബസില്‍ കയറി തോല്‍പ്പെട്ടിയിലെത്തുകയായിരുന്നു. രാത്രിയോടെ വീടിന്റെ പുറകിലെത്തി ഒളിച്ചിരുന്ന് പാത്രം കഴുകാനെത്തിയ ചന്ദ്രികയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. 18 വര്‍ഷത്തെ കുടുംബജീവിതത്തിനിടയില്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരമായ പീഡനമേല്‍ക്കേണ്ടി വന്ന ചന്ദ്രിക മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

ഫോണി്‌ലും മറ്റും വിളിക്കാന്‍ അശോകന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പല രീതിയില്‍ ചന്ദ്രികയോട് സംസാരിക്കാനും, നേരില്‍ കാണാനും ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ അശോകന് വൈരാഗ്യം കൂടുകയായിരുന്നു. കഴിഞ്ഞ മാസം ചന്ദ്രികയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയ അശോകനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. തെളിവെടുപ്പിന് ശേഷം അശോകനെ മാനന്തവാടി ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Wayanad
English summary
Woman murdered by husband in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X