കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി; ഉദ്യോഗസ്ഥര്‍ തന്നെ മോഷ്ടാക്കളായി?

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയിലെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് ടയര്‍ മോഷ്ടിച്ചതിന് കമ്പനിയിലെ പത്ത് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. 2008 മുതല്‍ 16 മില്ല്യണ്‍ ദിര്‍ഹത്തിനോളം തിരിമറിയാണ് ഇവര്‍ ടയറുകള്‍ വാങ്ങുന്ന കാര്യത്തില്‍ നടത്തിയത്. സ്ഥാപനത്തില്‍ നിന്ന് ടയറുകള്‍ മറിച്ച് വില്‍ക്കുകയും ചെയ്തു.

Abu Dhabi

എമിറേറ്റ് ട്രാന്‍സിപ്പോര്‍ട്ടിന്റെ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് ടയര്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം. സ്‌റ്റോര്‍ കീപ്പര്‍മാര്‍ക്കെതിരെയും കേസുണ്ട്. കമ്പനിയിലെ ഒരു അസിസ്റ്റന്റ് മാനേജരാണ് ടയര്‍ തിരിമറിയ്ക്ക് പിന്നില്‍. മോഷണത്തില്‍ എട്ട് ജീവനക്കാര്‍ ഇയാള്‍ക്കൊപ്പം പങ്ക് ചേര്‍ന്നിട്ടുണ്ടെന്നും പറയപ്പെടുന്നു.

കമ്പനിയിലെ ഇലക്ട്രോണിക് പര്‍ച്ചേസ് സിസ്റ്റം പരിശോധിച്ചതില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായതായി കണ്ടെത്തി. അധികൃതരുടെ അനുമതിയില്ലാതെ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ പര്‍ച്ചേസിംഗ് വിവരങ്ങളില്‍ മാറ്റം വരുത്തുവാനും മറ്റു ശ്രമിച്ചതായി എമിറേറ്റ്സ് ട്രാന്‍സ്‌പോര്‍ട്ടിലെ മറ്റ് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ലീഗല്‍ അഡ്വൈസറുടെ നിര്‍ദ്ദേശം പ്രകാരം പൊലീസിനെ അറിയ്ക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോഡൗണ്‍ പരിശോധിച്ചപ്പോള്‍ കണക്കില്‍ ഉള്ള അത്രയും ടയറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിന്റെ വിധി ഒക്ടോബര്‍ 30 ന് പ്രഖ്യാപിയ്ക്കും

English summary
Ten former employees of Emirates Transport are accused of stealing tyres worth more than Dh16 million over four years from 2008.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X