കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് ഓഫീസുകളില്‍ ഫേസ്‍ബുക്ക് വിലക്കിയിട്ടില്ല

  • By Lakshmi
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഫേസ്‍ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിവില്‍ സര്‍വീസസ് കമ്മീഷന്‍.

ഒരു ഓഫീസ് അധികാരികളില്‍നിന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിലക്ക് തീരുമാനമെടുത്തിട്ടില്ലെന്നും സിവില്‍ സര്‍വീസസ് കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ റൂമി വ്യക്തമാക്കി.

നേരത്തെ ഈദുല്‍ ഫിത്തറിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു, അല്‍ റൂമിയെ ഉദ്ധരിച്ചുകൊണ്ടുതന്നെയായിരുന്നു ഈ വാര്‍ത്തകളും പുറത്തുവന്നത്.

എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ സിവില്‍ സര്‍വീസസ് കമ്മീഷന് അധികാരമില്ലെന്നും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍ക്കാണ് ഈ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kuwait's Civil Service Commission (CSC) has denied reports it would ban government employees from accessing Twitter and Facebook, saying they were baseless allegations,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X