കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിഞ്ച്‌ ചോക്ലേറ്റിനെ സൂക്ഷിക്കുക

  • By Shabnam Aarif
Google Oneindia Malayalam News

Syringe Chocolate
ദുബയ്‌: സിറിഞ്ചില്‍ ചോക്ലേറ്റ്‌ നിറച്ചെത്തിയ ഉല്‍പന്നത്തിനെതിരെ ദുബയ്‌ മുനിസിപ്പാലിറ്റി രംഗത്ത്‌. ഒരു പ്രമുഖ ചോക്ലേറ്റ്‌ കമ്പനിയുടെ പേരില്‍ വിപണിയിലെത്തിയ ഉല്‍പന്നം തങ്ങളുടേതല്ല എന്ന്‌ ആ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

അതേസമയം ഇങ്ങനെയൊരു ഉല്‍പന്നമേ പുറത്തിറങ്ങിയിട്ടില്ല എന്നും ഒരു റിപ്പോര്‍ട്ട്‌ ഉണ്ട്‌. ഏതായാലും ഇങ്ങനെയൊരു ചോക്ലേറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലും മൊബൈലുകളിലും നല്ല രീതിയില്‍ പ്രചരിക്കുന്നുണ്ട്‌.

ഈ സിറിഞ്ച്‌ ചോക്ലേറ്റിന്‌ ഇത്രയധികം പ്രചാരം ലഭിച്ച സാഹചര്യത്തിലാണ്‌ ഇതിനെതിരെ ദുബയ്‌ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യനിയന്ത്രണ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്‌.

അതേസമയം ഈ സിറിഞ്ച്‌ ചോക്ലേറ്റിന്‌ അതിന്റെ പേരിലുള്ള യഥാര്‍ത്ഥ ചോക്ലേറ്റ്‌ കമ്പനിയുമായി ഒരു ബന്ധവുമില്ല എന്ന കാര്യം മുനിസിപ്പാലിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്‌. അതുപോലെ ഇത്തരം ഉല്‌പന്നം വിപണിയിലെത്തിയതായി മുനിസിപ്പാലിറ്റിക്ക്‌ വിവരം ലഭിച്ചിട്ടില്ലെന്നും, ഇനി അഥവാ ഉണ്ടെങ്കില്‍ അത്‌ ലൈസന്‍സില്ലാതെ അനധികൃതമായി ഇറക്കുന്നതാണെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ്‌ നല്‍കുന്നു.

മെഡിക്കല്‍ ആവശ്യത്തിനായി നിര്‍മ്മിച്ച സിറിഞ്ചുകളിലാണ്‌ ചോക്ലേറ്റ്‌ നിറച്ചിരിക്കുന്നത്‌ എന്നാണ്‌ ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത്‌. ഈ സിറിഞ്ചുകള്‍ എല്ലാം ഒരിക്കല്‍ ഉപയോഗിച്ചവയാവാനാണ്‌ സാധ്യത കൂടുതല്‍ എന്നാണ്‌ കരുതപ്പെടുന്നത്‌.

English summary
The Dubai Municipality has issued a warning to people against consumption of unlicensed food products after the civic body was apprised of a series of viral text messages on phone and social networking websites showing a chocolate product in medical syringes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X