കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ സിമ്മുകള്‍ രണ്ടാമത്‌ രജിസ്റ്റര്‍ ചെയ്യണം

  • By Shabnam Aarif
Google Oneindia Malayalam News

Etisalat Logo
ദുബയ്‌: യുഎഇയിലെ എല്ലാം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കാളും അവരവരുടെ മൊബൈല്‍ ഫോണ്‍ സിമ്മും ഒന്നുകൂടി രജിസ്‌റ്റര്‍ ചെയ്യേണ്ടി വരും. മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്‌ തടയുകയാണ്‌ ഈ നീക്കത്തിന്റെ ലക്ഷ്യം.

എത്തിസലാത്ത്‌, ഡു ഉപഭോക്താക്കള്‍ അവരുടെ സിമ്മുകള്‍ രണ്ടാമത്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്‌, എമിറേറ്റ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

'മൈ നമ്പര്‍, മൈ ഐഡന്റിറ്റി' എന്നാണ്‌ ടെലികമ്മ്യൂണിക്കേഷന്‍സ്‌ ഏന്റ്‌ റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്‌.

മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത്‌ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ്‌ ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്‌.

ഇത്തരം കേസുകളില്‍ പെട്ട്‌ സിമ്മിന്റെ യഥാര്‍ത്ഥ ഉടമകള്‍ നിയമക്കുരുക്കുകളില്‍ പെടുകയും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്‌. അതിനാല്‍ അതാതു സിമ്മുകള്‍ ഉപയോഗിക്കുന്നത്‌ രജിസ്‌റ്റര്‍ ചെയ്‌ത ആളുകള്‍ തന്നെയാണോ എന്നു ഉറപ്പു വരുത്താനാണ്‌ ഈ രണ്ടാംവട്ട രജിസ്‌ട്രേഷന്‍.

എത്തിസലാത്ത്‌ ഉപഭോക്താക്കള്‍ക്ക്‌ ജൂലൈ 17ന്‌ അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച്‌ തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്‌.

ഈ രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. രജിസ്‌ട്രേഷന്റെ സമയം കഴിഞ്ഞും രജിസ്‌റ്റര്‍ ചെയ്യാത്ത സിമ്മുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കും. അതായത്‌ ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച്‌ രണ്ടാമത്‌ രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യുഎഇയില്‍ ുപയോഗിക്കാന്‍ സാധിക്കുകയില്ല.

English summary
Every mobile phone user in the UAE will have to re-register their SIM cards as part of a new campaign to crackdown on the fraudulent and criminal use of handsets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X