കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് ദുബായില്‍ ശിക്ഷ

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ബലാത്സംഗത്തിന് ഇരയായി എന്ന് പരാതിപ്പെട്ട നോര്‍വെ സ്വദേശിയായ യുവതിക്ക് ദുബായില്‍ തടവ് ശിക്ഷ. ഇന്റീരിയര്‍ ഡിസൈനര്‍ ആയ മാര്‍ട്ടി ഡെബോറ എന്ന 24 കാരിയാണ് പരാതി കൊടുത്തതോടെ പ്രതിയായത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബായില്‍ എത്തിയതായിരുന്നു മാര്‍ട്ടി. 2013 മാര്‍ച്ച് മാസത്തിലാണ് മാര്‍ട്ടി ബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് കേസെടുത്ത് മാര്‍ട്ടിക്കെതിരെ.

വിവാഹേതര ലൈംഗിക ബന്ധം, മദ്യപാനം, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവക്കാണ് കേസ്. 16 മാസം ജയില്‍ ശിക്ഷയാണ് കോടതി ശിക്ഷ വിധിച്ചത്. 2013 ജൂലായില്‍ ആയിരുന്നു കോടതിയുടെ വിധി.

വിധിക്കെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ട്. അടുത്ത സെപ്റ്റംബറിലാണ് അപ്പീല്‍ പരിഗണിക്കുക.

2013 മാര്‍ച്ച് 6 നാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ പുറത്ത് പോയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതെന്ന് മാര്‍ട്ടി പറയുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് തന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തതായി മാര്‍ട്ടി പറയുന്നു. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് തനിക്കെതിരെ കേസെടുത്തതെന്നും മാര്‍ട്ടി ആരോപിക്കുന്നു. തന്നെ ബലാത്സംഗം ചെയ്ത പ്രതിക്ക് 13 മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ടെന്നും മാര്‍ട്ടി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപാനത്തിനുമാണ് അയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ നോര്‍വെ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോടതി വിധി തള്ളിക്കളയുന്നുവെന്നാണ് നോര്‍വ്വേയുടെ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് എയ്‌ഡെ പ്രതികരിച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ദുബായിലെ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നോര്‍വേ.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മാര്‍്ടിക്കെതിരെയുള്ള കോടതി വിധി റദ്ദാക്കണമെന്ന് യുഎഇയോട് ആവശ്യപ്പെട്ടു.

English summary
A Norwegian woman has spoken out about the 16-month prison sentence she received in Dubai after reporting a rape incident to police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X