കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ രാജസ്ഥാന്‍തൊഴിലാളികള്‍ കൂട്ടആത്മഹത്യക്ക്

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്:ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് രാജസ്ഥാന്‍ സ്വദേശികളായ 33 തൊഴിലാളികള്‍ റിയാദില്‍ വലയുന്നു. തങ്ങളെ രക്ഷിക്കാന്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഒരു ലക്ഷം രൂപ വീതം രാജസ്ഥാനിലെ ട്രാവല്‍ ഏജന്റിന് നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. മാസം 21000 രൂപ ശമ്പളം കിട്ടുമെന്നായിരുന്നു ഏജന്റ് നല്‍കിീയ ഉറപ്പ്. സൗദിയിയില്‍ എത്തിയ ഉടനെ മലയാളിയും ലേബര്‍ സപ്ലയറും ആയ ജയകുമാറിന് തൊഴിലാളികളെ കൈമാറിയെന്നാണറിയുന്നത്. പിന്നീടാണ് തങ്ങളുടെ വിസ രേഖകളില്‍ പറഞ്ഞതുപോലെ ഒരു കമ്പനിപോലും സൗദിയില്‍ ഇല്ലെന്ന് ഈ പാവങ്ങള്‍ അറിയുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധി തവണ ഫാക്‌സ് അയച്ചതായി തൊഴിലാളികളില്‍ ഒരാളായ ഗുല്‍സാര്‍ പറഞ്ഞു. പട്ടിണി കിടന്ന് മടുത്തു. കാലിത്തൊഴുത്ത് പോലുള്ള ഒരിടത്താണ് താമസം.ഒരാഴ്ചയായി ഏതാണ്ട് മുഴുപ്പട്ടിണിയാണ്. ഇനി കൂട്ട ആത്മഹത്യയല്ലാതെ മറ്റ വഴിയില്ല- ഗുല്‍സാര്‍ പറഞ്ഞു.

ഇകാമ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സൗദിയില്‍ നില്‍ക്കാനാവില്ല. കയ്യില്‍ പണമില്ലാത്തും വലിയ പ്രശ്‌നം തന്നെ. കൂടാതെ ഇകാമ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് തിരിച്ച് പോരാനുള്ള യാത്രാ രേഖകള്‍ സൗദി സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

രാജസ്ഥാന്‍ അസോസിയേഷന്‍ ഫോര്‍ നോര്‍ത്ത് അമേരിക്ക എന്ന സന്നദ്ധ സംഘടന ഇവര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. സൗദി അറേബ്യാസ് രാജസ്ഥാന്‍ ഇന്റര്‍നാഷല്‍ അസോസിയേഷന് ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

English summary
A group of 33 daily wage earners from Rajasthan who are stranded in Saudi Arabia for the past two months have threatened mass suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X