ഡാര്‍ലിങ് വിളി, വിമാനം ഒരു മണിക്കൂര്‍ വൈകി

ഒടുവില്‍ രണ്ടു പെരെയും അവരുടെ കുടുംബാംഗങ്ങളെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിനുശേഷമാണ് യാത്ര തുടര്‍ന്നത്. ഒരു സൗദി പത്രമാണ് രസകരമായ ഈ വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. റിയാദില്‍ നിന്നും തുറമുഖ നഗരമായ ജിദ്ദയിലേക്കുള്ള യാത്രയിലായിരുന്നു രണ്ടു പേരും. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഞങ്ങള്‍ ഉംറയ്ക്കായി പോവുകയായിരുന്നു.
മാപ്പ് പറയുന്നതിനു പകരം ഞങ്ങളെ വിമാനത്തില്‍ നിന്ന് പുറത്താക്കാനാണ് ജീവനക്കാരി ശ്രമിച്ചത്. ഏത് രാജ്യത്താണോ അവര്‍ പ്രവര്‍ത്തിക്കുന്നത് അവിടത്തെ സംസ്‌കാരം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജീവനക്കാരിക്ക് ബാധ്യതയുണ്ട്. അവളെ ശിക്ഷിക്കുന്നതിനു പകരം ഞങ്ങളെ കുറ്റവാളികളെ പോലെ പിടിച്ചുപോവുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ല-പിടിയിലായ പുരോഹിതന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും വിമാന ഉദ്യോഗസ്ഥയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications