അബുദാബി;കടലോര ഷീഷ കഫേകള്‍ക്ക് നിരോധനം

ഷീഷയുടെ പുക കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതിന്റെ ഭാഗാമായിട്ടാണ് നിരോധനമെന്നുമാണ സൂചന. പത്തോളം സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നിയമം പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് മുന്‍സിപ്പാലിറ്റികള്‍.
കടലോര കഫേകളില്‍ നിയമം ലംഘിച്ച് ഷീഷ വില്‍പ്പന നടത്തിയാല്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. 2013 അവസാനത്തോട് കൂടിത്തന്നെ ഷീഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് അബുദാബി മുന്‍സിപ്പാലിറ്റി പബ്ളിക്ക് ഹെല്‍ത്ത് സെക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഖലീഫ അല്‍ റുമൈത്തി അറിയിച്ചു. താമ സ സ്ഥലങ്ങളോട് ചേര്‍ന്ന് ഷീഷ കേന്ദ്രങ്ങള്‍ നടത്തരുതെന്ന് 2009 ല്‍ നിയമം മൂലം വിലക്കിയിരുന്നു. സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഷീഷ നല്‍കരുതെന്ന് രാജ്യത്ത് നിയമം ഉണ്ട്.












Click it and Unblock the Notifications