ബാങ്കില്‍ നിന്നും വന്‍ തുക പിന്‍വലിക്കുന്നവര്‍ ശ്രദ്ധിക്കുക അജ്മാന്‍ പോലീസ്!!!

  • Posted By:
  • Your rating
Subscribe to Oneindia Malayalam

അജ്മാന്‍: കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് പുറത്തിറങ്ങിയ ഏഷ്യക്കാരനായ വ്യക്തിയില്‍ നിന്നും പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതികളെ ആസൂത്രിതമായി പോലീസ് വലയിലാക്കി. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളായ രണ്ട് പേരെയും പോലീസ് പിടികൂടിയത് അജ്മാന്‍ പോലീസിനു അഭിമാനമായി.

പിടിയിലായ അചച്ഛനും മകനും വളരെ ആസൂത്രിതമായാണ് പണം തട്ടിപ്പറിച്ച് ഓടിമറഞ്ഞത്. ബാങ്കില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുന്നവരെ നിരീക്ഷിക്കലാണ് ഇവരുടെ ആദ്യ പദ്ധതി. ഇത്തരക്കാര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങുന്നതോടെ മകന്‍ ചെന്ന് ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധ തെറ്റിക്കും.

thief5

തക്കംനോക്കി അചഛന്‍ പണം തട്ടിപ്പറിച്ച് ഓടിമറയ ഷാര്‍ജയില്‍ താമസ സ്ഥലത്താണ് ഇരുവരും പിടിയിലാവുന്നത്. ഷാര്‍ജ പോലീസ് രഹസ്യന്യേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇവരെ വലയിലാക്കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ഏറ്റുപറയുകയായിരുന്നു.

തട്ടിപ്പുകാര്‍ പലവിധത്തിലും പല മേഖലയിലും പുതിയ പദ്ധതികളുമായി രംഗത്ത് എത്തുന്നുണ്ടെന്നും വലിയ തുകകള്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ പോകുന്നവര്‍ ശ്രദ്ദിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Ajman Police solve robbery in 48 hours
Please Wait while comments are loading...