കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു... കണ്ടുപഠിയ്ക്കണം ദുബായ് വ്യാപാരികളെ

Google Oneindia Malayalam News

ദുബായ്: ദുബായില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ മോചിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ഫലം കണ്ടേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാമചന്ദ്രന്‍ നായരെ പുറത്തിറക്കാന്‍ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് തന്നെ മുന്‍ നിരയില്‍ ഉണ്ട്.

550 മില്യണ്‍ ദിര്‍ഹം ആണ് 15 ബാങ്കുകളിലായി അറ്റ്‌ലസ് ഗ്രൂപ്പിന് കടമുള്ളത്. ഈ പണത്തിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിയ്ക്കാതെ രാമചന്ദ്രന്‍ നായരേയും മകളേയും വിടാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബാങ്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ചില പദ്ധതികള്‍ തയ്യാറാകുന്നുണ്ട്. അടുത്ത ദിവസം തന്നെ രാമചന്ദ്രന്‍ നായര്‍ മോചിതനായേക്കും

 വായ്പ അടയ്ക്കാന്‍ കൂടുതല്‍ സമയം

വായ്പ അടയ്ക്കാന്‍ കൂടുതല്‍ സമയം

വായ്പകള്‍ തിരിച്ചടയ്ക്കാന്‍ രാമചന്ദ്രന്‍ നായര്‍ ബാങ്കുകളോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല.

സ്വര്‍ണം വിറ്റാല്‍

സ്വര്‍ണം വിറ്റാല്‍

നിലവില്‍ ഷോ റൂമുകളില്‍ ഉള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കടം തീര്‍ക്കാനുള്ള സ്ഥിതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍. ഷോറൂമുകളിലെല്ലാം വളരെ കുറച്ച് സ്വര്‍ണം മാത്രമേ ശേഷിയ്ക്കുന്നുള്ളു.

ഷോറൂം വില്‍ക്കാന്‍

ഷോറൂം വില്‍ക്കാന്‍

ജ്വല്ലറിയുടെ ഗള്‍ഫിലുള്ള ചില ഷോറുമുകള്‍ വിറ്റ് പണം കണ്ടെത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാങ്ങാനാളുണ്ട്

വാങ്ങാനാളുണ്ട്

ജ്വല്ലറികള്‍ വില്‍ക്കാന്‍ തയ്യാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ വാങ്ങാന്‍ തയ്യാറായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വ്യാപാരികള്‍ കൈയ്യൊഴിയില്ല

വ്യാപാരികള്‍ കൈയ്യൊഴിയില്ല

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ ദുബായിലെ വ്യാപാര സമൂഹം കൈയ്യൊഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ള വ്യക്തമാക്കിക്കഴിഞ്ഞു.

സ്ഥാപക ചെയര്‍മാന്‍

സ്ഥാപക ചെയര്‍മാന്‍

ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് സ്ഥാപിച്ചപ്പോള്‍ അതിന്റെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍. ആറ് വര്‍ഷത്തോളം അദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ ഉണ്ടായിരുന്നു.

മലയാളി സമൂഹം

മലയാളി സമൂഹം

യുഎഇയിലെ മലയാളി സമൂഹവും അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

യുഎഇ വിടാനാവില്ല

യുഎഇ വിടാനാവില്ല

ജയിലില്‍ നിന്ന് മോചിതനായാലും അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് യുഎഇ വിടാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളുടെ സമ്മതം ഇതിന് ആവശ്യമാണ്.

English summary
Atlas Ramachandran Nair may be released soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X