ഓസ്‌ട്രേലിയയിലും വംശീയ ആക്രമണം!! മലയാളി വൈദികന് പ്രാര്‍ഥനയ്ക്കിടെ കുത്തേറ്റു!!

  • Posted By:
Subscribe to Oneindia Malayalam

മെല്‍ബണ്‍: അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയിലും ഇന്ത്യക്കാരനു നേരെ വംശീയ അതിക്രമം.പ്രാര്‍ഥനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍ ടോമി കളത്തൂര്‍ മാത്യുവിനാണ് കുര്‍ബാനയ്ക്കിടെ കുത്തേറ്റത്.

വംശീയ അതിക്രമം ആണെന്നാണ് സംശയം. ഇന്ത്യക്കാരാനാണോ എന്ന് ചോദിച്ച ശേഷമാണ് ആക്രമിച്ചത്. 65 വയസോളം പ്രായമുള്ള ആളാണ് കുത്തിയത്. ഫാദറിന്റെ കഴുത്തിനാണ് കുത്തേറ്റത്. അതിനു ശേഷം അക്രമി സ്ഥലത്തു നിന്ന് കടന്നു. പ്രാര്‍ഥനയ്ക്കിടെ രണ്ടു പേരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും വിവരങ്ങളുണ്ട്. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

 കഴുത്തില്‍ കുത്തി

കഴുത്തില്‍ കുത്തി

ഞായറാഴ്ച പ്രാര്‍ഥനയ്ക്കടെയാണ് ആക്രമണം ഉണ്ടായത്. പ്രാര്‍ഥനയ്ക്കിടെ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. 11 മണിയോടെയാണ് സംഭവം.

 വിശ്വാസികള്‍ക്കു മുന്നില്‍

വിശ്വാസികള്‍ക്കു മുന്നില്‍

വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലെ ദേവാലയത്തിലാണ് സംഭവം.വിശ്വാസികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ വൈദികനെ കുത്തിയത്. അതിനു ശേഷംഓടി രക്ഷപ്പെടുകയായിരുന്നു.

 അറുപത് വയസിനു മുകളില്‍ പ്രായം

അറുപത് വയസിനു മുകളില്‍ പ്രായം

ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചിട്ടാണ് ഇയാള്‍ വൈദികനെ കുത്തിയത്. മലയാളിയാണെങ്കില്‍ കുര്‍ബാനയ്്ക്ക് അവകാശമില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള ആളാണ് ആക്രമണം നടത്തിയത്.

 പ്രതികാരം

പ്രതികാരം

കഴിഞ്ഞയാഴ്ച ഇയാള്‍ വൈദികനുമായി വാക്കേറ്റം നടത്തിയതായി പള്ളിയിലുള്ളവര്‍ പറയുന്നു. ഇയാള്‍ കൃത്യമായി പളളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തുന്ന ആളല്ലെന്നും ഇവര്‍ പറയുന്നു.

 ഗുരുതരമല്ല

ഗുരുതരമല്ല

അതേസമയം വൈദികന്റെ കഴുത്തിനേറ്റ പരുക്ക് ഗുരുതരമല്ല. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
A Catholic priest has been slashed on the throat during a terrifying attack at a church in Melbourne's north packed with parishioners.
Please Wait while comments are loading...