കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലേയ്ക്ക് പോകുന്പോള്‍ ഇനി ഈ 19 വസ്തുക്കള്‍ കൊണ്ടുപോകാനാകില്ല, ഏതൊക്കെയാണെന്ന് കാണേണ്ടേ?

Google Oneindia Malayalam News

ദുബായ്: ലോകത്തെ വിവിധ എയര്‍പോര്‍ട്ടുകളും എയര്‍ലൈന്‍ കമ്പനികളും യാത്രക്കാരുടെ സുരക്ഷയെ കരുതി വിമാനയാത്രകളില്‍ ചില വസ്തുക്കള്‍ കൊണ്ടു പോകാന്‍ അനുവദിയ്ക്കാറില്ല. പല രാജ്യങ്ങളിലും ഇത്തരം നിയന്ത്രണങ്ങള്‍ വ്യത്യസ്തമാണ്. ദുബായിലെ വിവിധ എയര്‍ലൈന്‍ കമ്പനികളും എയര്‍പോര്‍ട്ടുകളും സംയുക്തമായി 19 വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

വിമാനയാത്രയില്‍ ഒരു യാത്രക്കാരന്‍ ഉള്‍പ്പെടുത്തുന്ന ചില വസ്തുക്കള്‍ക്കാണ് നിരോധനം. അതിനാല്‍ തന്നെ ദുബായില്‍ വിമാനം ഇറങ്ങുന്നവര്‍ ഇനി ഈ വസ്തുക്കള്‍ നിങ്ങളുടെ ലഗേജില്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം. ദുബായ് എയര്‍പോര്‍ട്ട് പുറത്ത് വിട്ട ലിസ്റ്റില്‍ ഈ വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതൊക്കെയാണ് ആ വസ്തുക്കള്‍ എന്നറിയേണ്ടേ?

ചുറ്റിക

ചുറ്റിക

ദുബായിലേയ്ക്ക് പോകുമ്പോള്‍ ഇനി ബാഗില്‍ ചുറ്റിക കരുതരുത്. കാരണം ദുബായ് എയര്‍പോര്‍ട്ട് നിരോധിച്ച വസ്തുക്കളുടെ പട്ടികയില്‍ ചുറ്റികയും ഉണ്ട്. ചുറ്റിത മാത്രമല്ല പഴ്‌സണല്‍ ഗ്രൂമിംഗ് കിറ്റിനും നിരോധനം ഉണ്ട്

ആണി

ആണി

ഒരു തരത്തിലുള്ള ആണികളും നിങ്ങളുടെ ബാഗില്‍ ഉണ്ടായിരിയ്ക്കരുത്. ആറ് സെന്റീമീറ്ററിന് മുകളില്‍ നീളമുള്ള ബ്ലേഡുകളും കത്രികകളും നിരോധിച്ചിട്ടുണ്ട്.

സ്‌ക്രൂഡ്രൈവര്‍

സ്‌ക്രൂഡ്രൈവര്‍

എല്ലാത്തകം സ്‌ക്രൂഡ്രൈവറുകളും സമാനമായ രീതിയില്‍ കൂര്‍ത്ത മൂര്‍ച്ചയുള്ളശ ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്.

വാളുകള്‍

വാളുകള്‍

വാളുകള്‍ കത്തികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. വെടിമരുന്ന് പടക്കം എന്നിവയ്ക്കും നിരോധമുണ്ട്.

തോക്കുകള്‍

തോക്കുകള്‍

ലേസര്‍ തോക്കുകള്‍ മുതല്‍ ഫഌയര്‍ ഗണ്ണുകള്‍ക്ക് വരേയും നിരോധനമുണ്ട്

കൈവിലങ്ങ്

കൈവിലങ്ങ്

കൈവിലങ്ങുമായി ദുബായ്ക്ക് പോകാന്‍ ആകില്ല. ബാറ്റുകള്‍ക്കും നിരോധനമുണ്ട്.

കയര്‍

കയര്‍

കയര്‍, ലൈറ്ററുകള്‍, ഡ്രില്ലറുകള്‍ എന്നിവയ്ക്കും നിരോധനമുണ്ട്

പാക്കിംഗ് ടേപ്പ്

പാക്കിംഗ് ടേപ്പ്

പാക്കിംഗ് ടേപ്പ്, മെഷറിംഗ് ടേപ്പ എന്നിവയ്ക്കും നിരോധനമുണ്ട്.

കേബിളുകള്‍

കേബിളുകള്‍

ഇലക്ട്രിക്കല്‍ കേബിളുകള്‍ (വ്യക്തിപരമായ ഉപയോഗത്തിനുള്ളവ അല്ലാത്തത്) ഉപയോഗിയ്ക്കാന്‍ പാടില്ല. ട്രാന്‍സീവറുകളും ഒപ്പം കൂട്ടാനാകില്ല.

ഇനിയും

ഇനിയും

100 മില്ലി ലിറ്ററില്‍ കൂടുതല്‍ ദ്രാവകങ്ങള്‍ അടങ്ങിയ ബോട്ടിലുകളും യാത്രയില്‍ ഒപ്പം കൂട്ടാനാകില്ല.

English summary
Banned in Dubai: Airport list of items prohibited as hand luggage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X