കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ല്‍ കെട്ടിടങ്ങള്‍ക്ക് ക്ലാഡിംങ് അനുവദിക്കില്ല

Google Oneindia Malayalam News

ദുബായ്: കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടങ്ങളുടെ പുറം മോടി കൂട്ടാന്‍ ഉപയോഗിക്കുന്ന ക്ലാഡിങ്ങുകള്‍ (പുറം ചട്ട) തീ കൂടുതല്‍ നിലകളിലേക്ക് പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമാകുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കെട്ടിടങ്ങളില്‍ ക്ലാഡിംങ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎഇ സിവില്‍ ഡിഫന്‍സ് തീരുമാനിച്ചു. ഇതിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ പുതിയ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവരുവാനും അധിക്രതര്‍ തീരുമാനമെടുത്തു.

അടുത്ത കാലത്തായി യുഎഇ ല്‍ കെട്ടിടങ്ങളില്‍ തീപ്പിടിക്കുമ്പോള്‍ കെട്ടിടങ്ങളുടെ ബാഹ്യോപരിതലത്തില്‍ ഘടിപ്പിക്കാറുള്ള ഇത്തരം വസ്തുക്കളില്‍ തീ പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും ചെറിയ തീ പിടിത്തങ്ങള്‍ പോലും വലിയ അപകടങ്ങളിലേക്ക് വഴിമാറുന്നതായും പരിശോധനയില്‍ വ്യക്തമായതായി ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂഷി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഒന്‍പത് നിലകള്‍ക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ ഇനി ക്ലാഡിംങ് അനുവദിക്കില്ല.

dubai-city

ഇത്തരം ബില്‍ഡിംങുകളില്‍ ക്ലാഡിംങ് അനുവദിക്കണമെങ്കില്‍ കെട്ടിടത്തിന് ചുറ്റും ഫയര്‍ റെസ്‌ക്യു വാഹനങ്ങള്‍ക്ക് നേരിട്ട് എത്തിച്ചേരുവാനുള്ള റോഡുകള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതല്ലെങ്കില്‍ കെട്ടിടത്തിന്റെ ചുരുക്കം ചില ഭാഗങ്ങളില്‍ മാത്രമായും ക്ലാഡിംങ് അനുവദിക്കും. കെട്ടിട നിര്‍മ്മാണ കമ്പനികള്‍ ഒന്നിടവിട്ട നിലകളില്‍ ഗ്ലാഡിംങ് ഘടിപ്പിക്കുന്ന രീതിയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Cladding to be restricted on new buildings in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X