Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ണവിസ്മയം തീര്‍ത്ത് ദുബായില്‍ ദേശീയ ദിനാഘോഷം

ദുബായ്: തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി ദുബായിലും ദേശീയ ദിനാഘോഷം പരിപാടികള്‍ നടന്നു. യുഎഇ യുടെ 42 മത് ദേശീയ ദിനാഷോഷത്തോടനുബന്ധിച്ച് നടന്ന പരിപാടികളാണ് കാഴ്ചകാരന് വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചത്. ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നു എക്‌സ്‌പോ 2020 യുടെ വേദിയായ ദുബായെ തെരഞ്ഞെടുത്തത്.

ആകാശത്ത് വര്‍ണപ്പൂക്കള്‍ വാരിയെറിഞ്ഞ വെടിക്കെട്ട് തന്നെയായിരുന്നു കാഴ്ചകളിലെ കേമന്‍. ബുര്‍ജ് പാര്‍ക്കില്‍ നടന്ന പരിപാടികള്‍ക്ക് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ടു. രണ്ട് മണിയ്ക്കൂര്‍ നീണ്ട ചടങ്ങുകള്‍ ദുബായ്ക്ക് പുത്തന്‍ ഉണര്‍വേകി.

സ്വദേശികള്‍ മാത്രമല്ല മലയാളികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. 'ദ ഹാപ്പിയസ്റ്റ് നേഷന്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജനസാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. രാജ്യത്തിന്റെ ചരിത്രം , നേട്ടങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം അറിയാനും മനസിലാക്കാനും വിദേശികള്‍ക്കും കഴിഞ്ഞു എന്നതാണ് ചടങ്ങിന്റെ മറ്റൊരു നേട്ടം.

യുഎഇയുടെ ദേശീയ പതാകയാല്‍ മൂടപ്പെട്ട നിലയിലായിരുന്നു ബുര്‍ജ് ഖലീഫ. കുട്ടികളും മുതിര്‍ന്നവരും വളരെ കളര്‍ഫുള്‍ ആയി എത്തിയതോട് കൂടി ആഘോഷങ്ങളുടെ മാറ്റ് അല്‍പ്പം കൂടി. വര്‍ണം വാരി വിതറിയ വെടിക്കെട്ടോടെയായിരുന്നു പരിപാടികള്‍ അവസാനിച്ചത്. ഇനി അടുത്ത് ദേശീയ ദിനത്തില്‍ ഇതിനെക്കാള്‍ മികച്ചൊരു ഒത്തു ചേരല്‍ ലക്ഷ്യമിട്ട് ആള്‍ക്കൂട്ടം തിരികെ വീടുകളിലേയ്ക്ക്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലെ ചില കാഴ്ചകള്‍....

പരേഡ്

പരേഡ്

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡ്

മലയാളത്തനിമ

മലയാളത്തനിമ

ഘോഷയാത്രയിലെ മലയാളി സാന്നിദ്ധ്യം

ഘോഷയാത്ര

ഘോഷയാത്ര

ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍

 വിദേശികള്‍

വിദേശികള്‍

ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന വിദേശികള്‍

ദേശീയ ദിനാഘോഷം

ദേശീയ ദിനാഘോഷം

യുഎഇയുടെ 42മത് ദേശീയ ദിനാഘോഷമാണ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+