പരിസ്ഥിതിക്ക് വേണ്ടി ഒരു ദിനം; ദുബായ് കാര്‍ ഫ്രീ ഡെ ഫെബ്രുവരി 5ന്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കാറില്ലാത്ത ഒരു ദിനം... പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ എത്രമാത്രം പരിസ്ഥിതി മലിനീകരണമാണ് ഭൂമിക്ക് സമ്മാനിക്കുന്നതെന്ന് നാം ചിന്തിക്കാറില്ല.

പരിസ്ഥിതിക്കായി ഒരു ദിനം കാര്‍ ഒഴിവാക്കാം എന്ന സന്ദേശത്തില്‍ ദുബായ് മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് സംഘടിപ്പിക്കുന്ന കാര്‍ ഫ്രീ ഡെ ഈ വര്‍ഷം ഫെബ്രുവരി 5ന് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ദുബായില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി ഇതു എട്ടാം വര്‍ഷമാണ് ദുബായ് മുനിസിപ്പാലിറ്റി കാര്‍ രഹിത ദിനം ആചരിക്കുന്നത്.

carfreedaypressconference

ഓരോ വര്‍ഷം കഴിയുന്തോറും പരിപാടിയുമായി സഹകരിക്കുന്നവരുടെ എണ്ണത്തില്‍ ലഭിക്കുന്ന വര്‍ദ്ദന ഏറെ സന്തോഷം പകരുന്നതാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത അഭിപ്രായപ്പെട്ടു. അന്തരീക്ഷത്തിലേക്ക് ഒഴുകുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.

ഇത്തവണ തങ്ങളുടെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും കാര്‍ ഒഴിവാക്കിയായിരിക്കും ഓഫീസില്‍ എത്തിച്ചേരുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാറി അറിയിച്ചു. പരിപാടിയുമായി സഹകരിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിത്യസ്തമായ സമ്മാനങ്ങളും ദുബായ് മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്.

English summary
Dubai Announces Car-Free Day on February 5
Please Wait while comments are loading...