ദുബായ്; ഏഷ്യാനെറ്റ് റെഡിയോത്സവ് സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഏഷ്യാനെറ്റ് റേഡിയോ എല്ലാ വര്‍ഷവും നടത്തിവരാറുള്ള റേഡിയോത്സവിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് താല്‍ക്കാലിക വിരാമം. കഴിഞ്ഞ ദിവസം ബഹ്റിനെ ഇന്ത്യന്‍ ക്ലബില്‍ നടന്ന പരിപാടിയോടെയാണ് റേഡിയോത്സവിന് താല്‍ക്കാലിക വിരാമമായത്.

യുഎഇലെ 5 വേദികളിലും, ഒമാനിലെ സോഹാര്‍, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെ 3 വേദികളിലും തിങ്ങിനിറഞ്ഞ സദസിന് മുന്‍പാകെ അവതരിപ്പിച്ച റേഡിയോത്സവ് വലിയ ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

radiotsav

ഏഷ്യാനെറ്റ് റേഡിയോ കലാകരാന്‍മാര്‍ക്കൊപ്പം, ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുത്ത ഗായകരും, പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ ബിജുവും ചേര്‍ന്നാണ് ഇക്കൊല്ലത്തെ റേഡിയോത്സവ് അവിസ്മരണീയമാക്കിയത്. ജൂലൈ പകുതിയോടെ സലാലയില്‍ നടക്കുന്ന പരിപാടിയോടെ റേഡിയോത്സവ് 2017 ന് പരിസമാപ്തിയാകും.

English summary
Dubai; Asianet Radiotsav has finished
Please Wait while comments are loading...