ദുബായ്; ശലഭം കുന്നുകയറുന്നു പുസ്തകം പ്രകാശനം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ചിരന്തനയുടെ 25 മത് പുസ്തകം ലത്തീഫ് മമ്മിയൂര്‍ രചിച്ച 'ശലഭം കുന്നുകയറുന്നു' എന്ന പുസ്തകം യു.എ.ഇ.എക്സ്ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തികന്‍ സണ്ണി കുട്ടി അബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. ജി.സി.സി. രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് കുടുതല്‍ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് വൈ. സുധീര്‍ കുമാര്‍ ഷെട്ടി പുസ്തക പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു. എഴുത്തുകാരന്‍ ഇല്ലെങ്കില്‍ പുസ്തകം ഇല്ല എന്നാല്‍ അവന്റെ ചിന്തക്കും പരിശ്രമത്തിനും കിട്ടുന്നത് തുച്ചമായ പ്രതിഫലമാണെന്നും, ഒരു പുസ്തകത്തിന്റെ വിലയുടെ 15 ശതമാനം മാത്രമാണ് എഴുത്തുകാരന്‍ അര്‍ഹതപ്പെട്ടതെന്നും സണ്ണി കുട്ടി അബ്രഹാം പറഞ്ഞു.

കേരളത്തിലെ പുസതക പ്രകാശന മേഖല ചില കുത്തകളുടെ കൈകളില്‍ ആയതിനാലാണ് ഈ ദുരവസ്ഥയെന്നും, എന്നാല്‍ ചിരന്തന നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്നും പുസ്തകം ഏറ്റുവാങ്ങി കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി കുട്ടി അഭിപ്രായപ്പെട്ടു. ഫിഡല്‍ കാസ്ട്രോ മരിച്ച ദിവസം തന്നെ ഇടതുപക്ഷ ഭരണമുള്ള കേരളത്തില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് രണ്ട് പേരെ വെടിവെച്ച് കൊന്നത് ന്യായികരിക്കാനാവില്ലെന്നും, ഒരു തുള്ളി രക്തം പോലും വീഴാത്ത ഒരു കേസ് പോലും നിലവിലില്ലാത്ത രണ്ട് പേരെ വെടിവെച്ച് കൊന്നിട്ട് പോലും അതിനെതിരെ പ്രതികരിക്കാന്‍ പോലും പറ്റുന്നില്ലെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോലും കയറാന്‍ അനുവദിക്കാത്ത ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രൂപീകരിക്കുന്ന വേദികളില്‍ സാധാരണക്കാരുടെ പ്രതിനിധികളെ കാണാറില്ലെന്നും അത് കൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്നം പരിഹാരമാകാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

shalabhamkunnukayarunnu

ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരായ കെ.പി.കെ. വെങ്ങര, ജലീല്‍ പട്ടാമ്പി, കെ.എം.അബ്ബാസ്, ടി.ജമാല്‍, ഷാര്‍ളി ബെഞ്ചമിന്‍, ഇസ്മയില്‍ മേലടി, ടി.പി.മഹമ്മൂദ് ഹാജി, മോഹന്‍ കാവാലം, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, സലീം അയ്യത്ത്, ത്രിനാഥ്, ലിയാക്കത്ത്, രമേശ് നാരായണന്‍, അശറഫ് കര്‍ള, അപ്പം ടി.കെ.ഹാഷിക്ക്, ബി.എ.നാസര്‍, സി.പി.ജലീല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുസ്തക രചയിതാവ് ലത്തീഫ് മമ്മിയൂര്‍ മറുപടി പ്രസംഗം നടത്തി. ചിരന്തന ജനറല്‍ സിക്രട്ടറി ഫിറോസ് തമന്നതലശ്ശേരി സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു.

English summary
Dubai; Book named Shalabham kunnukayarunnu released
Please Wait while comments are loading...