പച്ച ലഡുവും പച്ച കേക്കും ഗള്‍ഫിലും കുഞ്ഞാലിക്കുട്ടിയുടെ വിജയാഘോഷം പൊടി പൊടിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ഫലം പ്രവാസികളായ പാര്‍ട്ടി അനുഭാവികള്‍ക്ക് വന്‍ ആഘോഷമായി. മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ പച്ച ലഡു വിതരണം ചെയ്തും പച്ച കേക്ക് മുറിച്ചുമാണ് പാര്‍ട്ടിക്കാര്‍ വിജയം ആഘോഷിച്ചത്. മലപ്പുറം അത് ഞങ്ങളുടെ കോട്ടയാണ് അത്‌കൊണ്ട് തന്നെ വിജയം ഉറപ്പിച്ച ഞങ്ങള്‍ ലഡുവും കേക്കും മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ നേരിട്ട് എത്താന്‍ കഴിയാതിരുന്നതിലുള്ള പ്രയാസം വിജയാഘോഷങ്ങളിലൂടെയാണ് ഞങ്ങള്‍ കൊണ്ടാടുന്നതെന്ന് പ്രവാസികളായ പാര്‍ട്ടി അനുഭാവികള്‍ വ്യക്തമാക്കി. അതിനിടെ വിവിധ പ്രവാസി സംഘടനകളും മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി തുടങ്ങി.

kunjalikutty

മലപ്പുറം പാര്‍ലിമെന്റ നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതരത്വത്തിനും, ജനാധിപത്യത്തിനും ലഭിച്ച ഉജ്ജ്വല വിജയമാണെന്നും അതോടൊപ്പം കേന്ദ്ര ഭരിക്കുന്ന നരേന്ദ്ര മോദിക്കും കേരളം ഭരിക്കുന്ന പിണറായിക്കും ജനാധിപത്യവിശ്വാസികള്‍ നല്‍കിയ ഫോക്ക് ട്രീറ്റ്‌മെന്റാണ് തെരഞെടുപ്പ് ഫലമെന്ന് ഇന്‍കാസ് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി കുഞ്ഞാലിക്കുട്ടിയെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം മലപ്പുറം ജില്ലയിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ നടത്തിയ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ഇത്രയും വലിയ വിജയം നേടാന്‍ സാധിച്ചെതെന്ന് ഇന്‍കാസ് ജനറല്‍ സിക്രട്ടറി അഭിപ്രായപ്പെട്ടു.

English summary
Dubai; celebrating Kunjalikutty's victory
Please Wait while comments are loading...