കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ആകര്‍ഷിക്കാന്‍ ദുബായില്‍ ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങി

ദുബായ് സാബീല്‍ പാര്‍ക്കിലെ ഗേറ്റ് നമ്പര്‍ ആറിലൂടെ പ്രവേശിക്കുന്ന ഗാര്‍ഡന്‍ ഗ്ലോ ഒരുപാട് പുതിയ കാഴ്ചകളാണ് ഇത്തവണ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്

Google Oneindia Malayalam News

ദുബായ്: വൈവിധ്യം നിറഞ്ഞ ദീപങ്ങള്‍ കൊണ്ട് വിവിധ രൂപങ്ങള്‍ നിര്‍മ്മിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആശ്ചര്യം ഒരുക്കുന്ന ഗാര്‍ഡന്‍ ഗ്ലോ പുതുമയോടെ വീണ്ടും എത്തുന്നു. ദുബായ് സാബീല്‍ പാര്‍ക്കിലെ ഗേറ്റ് നമ്പര്‍ ആറിലൂടെ പ്രവേശിക്കുന്ന ഗാര്‍ഡന്‍ ഗ്ലോ ഒരുപാട് പുതിയ കാഴ്ചകളാണ് ഇത്തവണ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കാഴ്ചകളിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നിങ്ങളെ വരവേല്‍ക്കുന്നത് വമ്പന്‍ ദിനോസറുകളായിരിക്കും. ഒറിജിനല്‍ ദിനോസറുകളെ വെല്ലുന്ന രീതിയിലാണ് ഇവയുടെ പ്രകടനം. കാഴ്ചയിലും വലുപ്പത്തിലും യഥാര്‍ത ദിനോസറുകളെ പിന്നിലാക്കുന്ന ഇവരുടെ ഗര്‍ജ്ജനം കുട്ടികളില്‍ ഏറെ ആശ്ചര്യം ഉളവാക്കും. 60 ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് കാഴ്ചകള്‍ ഒരുക്കിയാണ് ഇത്തവണ ഗ്ലോ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി.

glowgarden

എല്‍ഇഡി യുടെ സഹായത്താല്‍ നിര്‍മ്മിച്ച മനോഹരമായ പൂന്തോട്ടങ്ങള്‍, കുളത്തിലും ജലാശയങ്ങളിലും കാണുന്ന തിളങ്ങുന്ന കാഴ്ചകളുടെ പുനരാവിഷ്‌കാരം തുടങ്ങിയവയാണ് കാഴ്ചയിലെ കൗതുകം. ദിനോലാബ്, മ്യൂസിയം, മ്യഗശാല തുടങ്ങിയ സജ്ജീകരണങ്ങളും പുതുതായി ഒരുക്കിയ ഗാര്‍ഡന്‍ ഗ്ലോയില്‍ ഉണ്ട്. വിവിധ പ്രക്യതി ദ്യശ്യങ്ങളുടെ പ്രകാശിക്കുന്ന രൂപങ്ങളും ജലാന്തര്‍ഭാഗങ്ങളിലെ കാഴ്ചകളും ക്യത്യമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഭക്ഷണ തെരുവുകളും, ലൈവ് മ്യൂസിക് പരിപാടികളുമാണ് പുതിയ ഗാര്‍ഡന്‍ ഗ്ലോയുടെ പ്രത്യേകതയെന്ന് ഫലക് ഹോള്‍ഡിംങ്സ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഫലക്നാസ് അഭിപ്രായപ്പെട്ടു. ദുബായ് മുനിസിപ്പാലിറ്റിയും ഫലക് ഹോള്‍ഡിംങ്സിന്റെ ഭാഗമായ ദ റീറ്റെയിലേഴ്സ് ഇന്‍വെസ്റ്റ്മെന്റും ചേര്‍ന്നാണ് ഗാര്‍ഡന്‍ ഗ്ലോ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

English summary
Dubai; Garden Glow to attract children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X