സമ്മേളന നഗരി!!അന്താരാഷ്ട്രസമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ദുബായ്ക്ക് പത്താം സ്ഥാനം

Subscribe to Oneindia Malayalam

ദുബായ്: അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടക്കുന്ന പ്രമുഖ നഗരങ്ങളുടെ പട്ടികയില്‍ ദുബായ്ക്ക് പത്താം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഈ ലിസ്റ്റില്‍ ദുബായ് പതിനാലാം സ്ഥാനത്തായിരുന്നു. 2016 ല്‍ 180 അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കാണ് ദുബായ് വേദിയായത്. 1,157 നഗരങ്ങളില്‍ നടന്ന സമ്മേളനങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടന്നത്. അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളും നടത്തിയ സമ്മേളനങ്ങള്‍ കൂടി കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.

പട്ടികയില്‍ ഇടം പിടിച്ച ഏക മിഡില്‍ ഈസ്റ്റ് നഗരവും ദുബായ് തന്നെ. ഒരു വര്‍ഷം കൊണ്ട് 24 % വര്‍ദ്ധനവാണ് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതില്‍ ദുബായ് നേടിയത്. യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ മീറ്റിങ്‌സ് സ്റ്റാറ്റിറ്റിക്‌സ് ആണ് പട്ടിക തയ്യാറാക്കിയത്.

dubai

ദുബായ് നേടിയ ഈ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും വ്യാവസായിക പരിപാടികള്‍ക്ക് ആതിഥ്യം വഹിച്ച് ഈ നേട്ടം ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടരുമെന്നും ദുബായ് ടൂറിസം വകുപ്പ് മേധാവി ഇസ്സാം കാസിം പറഞ്ഞു.

English summary
Dubai emerges as one of top 10 destinations for international meetings
Please Wait while comments are loading...