കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ കെട്ടിടങ്ങളില്‍ ഇനി ദുബായ് ലാംപ് മാത്രം

Google Oneindia Malayalam News

ദുബായ്: പരിസ്ഥിതിക്ക് അനുയോജ്യമായി നാടിനെ മാറ്റി എടുക്കുക നാടിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുക എന്ന ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മാക്തൂമിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ദുബായ് മുനിസിപ്പാലിറ്റി ദുബായ് ലാംപ് പദ്ധതി നടപ്പിലാക്കുന്നു. പ്രമുഖ ഇലക്ട്രിക്ക്ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാണ കമ്പനിയായ ഫിലിപ്‌സുമായി ചേര്‍ന്നാണ് ദുബായ് മുസിസിപ്പാലിറ്റി ദുബായ് ലാംപ് പുറത്തിറക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങ് ദുബായ് മുനിസിപ്പാലിറ്റിയില്‍ നടന്നു. ഈ വര്‍ഷം അവസാനത്തോടെ യുഎഇ മാര്‍ക്കറ്റുകളില്‍ ദുബായ് ലാംപ് ലഭ്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അധിക്രതര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷിക്കുക, അമിത ഊര്‍ജ്ജ ഉപയോഗം കുറച്ച് കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിസ്ഥിതി അനിയോജ്യ ലാംപ് പുറത്തിറക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി.

dm-phillipscontractsigning1

ലോകത്ത് ആദ്യമായാണ് ഒരു വാട്ടില്‍ 200 ലൂമന്‍ പ്രകാശം എന്ന രീതിയില്‍ എല്‍ഇഡി ലാംപുകള്‍ പുറത്തിറക്കുന്നതെന്ന് ഫിലിപ്‌സ് മിഡ്ഡില്‍ ഈസ്റ്റ് തുര്‍ക്കി മേഖല പ്രസിഡന്റ് പോളോ വ്യക്തമാക്കി. കൂടുതല്‍ താമസിയാതെ ദുബായിലെ 80 ശതമാനം ബള്‍ബുകളും ദുബായ് ലാംപിലേക്ക് മാറ്റം ചെയ്യപ്പെടുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

2017 അവസാനത്തോടെ ഏതാണ്ട് 2 മില്യണ്‍ ഉപഭോക്താക്കളെയാണ് തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധമായും ദുബായ് ലാംപ് ഉപയോഗിച്ചിരിക്കണമെന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്നും നിയമം പാലിക്കാത്തവര്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്നും അധിക്രതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Dubai Lamp to soon become mandatory for all new buildings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X