ദുബായ്: നൈഫ് റോഡ് ജൂലൈ 8 മുതല്‍ അടച്ചിടും

Subscribe to Oneindia Malayalam

ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ ഗതാഗത പാതകളിലൊന്നായ നൈഫ് റോഡ് ജൂലൈ 8 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. ഈ റൂട്ടില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും നൈഫ് റോഡിന് ബദലായി പുതിയ
ബസ് റൂട്ട് ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

പുതിയ ബസ് റൂട്ട് ദുബായിലെ യൂണിയന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്നായിരിക്കും ആരംഭിക്കുക. ഈ റൂട്ട് നൈഫ് പാര്‍ക്ക്, നൈഫ് ജങ്ഷന്‍ 1, ബുര്‍ജ് നഹാര്‍ ജങ്ഷന്‍ 1 എന്നീ ബസ് സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് അല്‍ നഖലില്‍ എത്തിച്ചേരും. പിന്നീട് യൂണിയന്‍ മെട്രോ സ്‌റ്റേഷനിലേക്ക് തിരിച്ചു പോകും. പുതിയ റൂട്ടില്‍ ഓരോ 15 മിനിറ്റ് കൂടുമ്പോഴും ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പറന്നുകൊണ്ടിരുന്ന വിമനത്തിന്റെ വാതിൽ യാത്രികൻ ബലമായി തുറക്കാൻ ശ്രമിച്ചു!!! പിന്നെ സംഭവിച്ചത്!!!

metrostatin

നൈഫ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ പുതിയ റൂട്ടില്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്ന് ദുബായ് പ്ലാനിങ്ങ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ അല്‍ ഹഷേമി അറിയിച്ചു.

പ്രതിദിനം 13,000 എന്ന കണക്കില്‍ ഒരു മാസം 494,000 ആളുകള്‍ നൈഫ് റോഡ് വഴിയുള്ള ബസ് സര്‍വ്വീസ് യാത്ര ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകള്‍.

English summary
One of the busiest streets in Deira closes and an alternative bus route will start on Saturday
Please Wait while comments are loading...