ശൈഖ് മുഹമ്മദിന് സമ്മാനവുമായി മലയാളി ദുബായിലെത്തി!!
ദുബായ് : ആധുനിക ശില്‍പ്പകലാ വിസ്മയവും ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ വലിയ മസ്ജിദുമായ അബൂദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ മാതൃക യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് തിരൂര്‍ ബി.പി അങ്ങാടിക്കടുത്ത കണ്ണംകുളം സ്വദേശി അലയന്‍കടവത്ത് കോയകുട്ടി.
1380 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള തടിയില്‍ തീര്‍ത്ത ഗ്രാന്റ് മസ്ജിദ് ഒന്നര മീറ്റര്‍ ചുറ്റളവിലാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മൂന്ന് മാസം കൊണ്ടാണ് രൂപം തയ്യാറാക്കിയതെന്ന് കോയക്കുട്ടി പറഞ്ഞു. മാവ്, പ്ലാവ്,അയനി, തേക്ക് എന്നീ മരങ്ങളിലാണ് ഈ വിസ്മയം രൂപം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മരത്തടിയില്‍ നിരവധി ശില്‍പ്പങ്ങള്‍ തീര്‍ത്തിട്ടുള്ള കോയകുട്ടി തന്റെ കലാ സൃഷ്ട്ടികള്‍ക്ക് ദുബായ് ഫെസ്റ്റിവലില്‍ പ്രദര്‍ശന അനുമതി തേടിയാണ് യുഎഇയില്‍ എത്തിയിടുള്ളത്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ അബുദാബി ശൈഖ് സായിദ് മോസ്‌ക് സന്ദര്‍ശിച്ച അവസരത്തിലാണ് കോയകുട്ടി മസ്ജിദിന്റെ മാതൃക യുഎഇ ഭരണാധികാരിക്ക് സമ്മാനിക്കാന്‍ താല്‍പ്പര്യമെടുത്തത്.
ദുബായ് കെഎംസിസിയുടെ സഹായത്തോടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമ്മാനിക്കുന്നതിന് ആവശ്യമായ നിയമപരമായ കര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കാത്തിരിക്കുകയാണ് ഈ വയോധികനായ പ്രതിഭ.












Click it and Unblock the Notifications