കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാം വരുന്നു, ദുബായില്‍ പുതിയ ഗതാഗത പരിഷ്കാരങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം ലക്ഷ്യമിട്ട് ദുബായില്‍ ട്രാമുകള്‍ സര്‍വീസ് ആരംഭിയ്ക്കാന്‍ ഒരുങ്ങുന്നു. ട്രാമുകള്‍ വരുന്നതോടെ ട്രാഫിക് നിയമങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തും. ട്രാമിന്റെ സഞ്ചാര പാതയ്ക്ക് തടസം വരുത്തുന്ന പല കാര്യങ്ങളും ഒഴിവാക്കാനാണ് ട്രാഫിക് വിഭാഗം ശ്രമിയ്ക്കുന്നത്.

ട്രാം വരുന്നതോട് കൂടി ഏര്‍പ്പെടുന്നുന്ന മാറ്റങ്ങള്‍ വാഹനയാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ കര്‍ശനമായി പാലിയ്ക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. നവംബര്‍ പതിനൊന്നിനാണ് ട്രാം സര്‍വീസ് ആരംഭിയ്ക്കുന്നത്. പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അനുസരിയ്ക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Tram

വലത് വശത്ത് കൂടിയാണ് ട്രാമിന്റെ സഞ്ചാരപാത. എമര്‍ജന്‍സി വാഹനങ്ങള്‍, ഔദ്യോഗിക എസ്‌കോര്‍ട്ട് വാഹനങ്ങള്‍ സൈനിക വാഹനങ്ങള്‍ എന്നിവ ഒഴികെ മറ്റ് വാഹനങ്ങള്‍ ട്രാമിന്റെ സഞ്ചാര പാതിയല്‍ പ്രവേശിയ്ക്കരുത്. ട്രാമിന്റെ പാതയില്‍ കൃത്യമായ മാര്‍ക്ക് ചെയ്ത ക്രോസിംഗ് പോയിന്റില്‍ അല്ലാതെ കാല്‍നടയാത്രക്കാര്‍ മുറിച്ച് കടക്കാന്‍ പാടില്ല.

ട്രാമിന്റെ പാതയില്‍ ചപ്പ് ചവറുകള്‍ ഇടുന്നതും കുറ്റകരമാണ്. ഇനി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ അതിന് കാരണക്കാരാകുന്ന വാഹനയാത്രക്കാര്‍ സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ ഉണ്ടാകണമെന്നും പുതിയ ഗതാഗത പരിഷ്‌ക്കാരത്തില്‍ പറയുന്നു. സിഗ്നല്‍ തെറ്റിച്ച് വാഹനയാത്രക്കാരന്‍ ട്രാമുമായി കൂട്ടിയിടിയ്ക്കുകയോ മറ്റോ ചെയ്താല്‍ 5000 ദിര്‍ഹം മുതല്‍ 15000 ദിര്‍ഹം വരെ പിഴയായി ഈടാക്കാം. ട്രാമിന്റെ സഞ്ചാര പാതയില്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല.

English summary
The moment Dubai Tram commences operations is near. Accessibility will be improved with the transportation network of Dubai getting more exciting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X