കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വാഹനാപകടം ഉണ്ടാക്കുന്നതിലേറെയും ഏഷ്യക്കാര്‍

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന ഡ്രൈവര്‍മാരിലധികവും ഏഷ്യക്കാരെന്ന് റിപ്പോര്‍ട്ട്. 2015 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് അപകടങ്ങളുണ്ടാക്കുന്നതില്‍ അധികവും ഏഷ്യക്കാരാണെന്ന് കണ്ടെത്തിയത്. അതേ സമയം മുന്‍വര്‍ഷത്തിന്റെ ആദ്യ പകുതിയെക്കാള്‍ ഈ വര്‍ഷത്തെ അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്.

മുന്‍വര്‍ഷം ഇതേ സമയം 382 അപകടങ്ങളാണ് നടന്നത്. ഇതേ സമയം ഈ വര്‍ഷം 359 അപകടങ്ങളാണ് നടന്നത്. ഏഷ്യക്കാരില്‍ തന്നെ അലക്ഷ്യമായ ഡ്രൈവിംഗില്‍ മുന്‍പന്തിയില്‍ പാകിസ്താനികളാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Accident

2015 ല്‍ ഇതുവരെയുള്ള അപകടങ്ങളില്‍ 141 അപകടങ്ങളിലും ഏഷ്യക്കാരാണ് വാഹനമോടിച്ചത്. 118 അപകടങ്ങളാണ് സ്വദേശികള്‍ ഉണ്ടാക്കിയത്. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 82 ഉം ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ഒന്‍പതും അപകടങ്ങള്‍ ഉണ്ടാക്കി.

വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിയ്ക്കാത്തതാണ് പല അപകടങ്ങള്‍ക്കും കാരണം. സിഗ്നല്‍ മറികടക്കുന്നതും ടയറുകള്‍ പൊട്ടുന്നതും അപകടത്തിന് ഇടയാക്കുന്നു.

English summary
Emiratis, Arabs or Asians... Which drivers cause more accidents?141 out of 359 accidents caused by Asians in Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X