ഇപി മൂസ ഹാജിക്ക് ഡോ കലാം ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഡോ എപിജെ അബ്ദുള്‍ കലാം സ്മൃതി ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 2016 ന് യുഎഇയിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. മൂസ ഹാജി അര്‍ഹനായി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി അവാര്‍ഡ് സമ്മാനിച്ചു.

ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണക്കായ് തിരുവനന്തപുരം ആസ്ഥാനമായുളള കലാം സ്മൃതി ഏര്‍പ്പെടുത്തിയ കലാം സ്മൃതി എക്‌സലന്‍സി അവാര്‍ഡ് ദാന ചടങ്ങ് മറ്റു ഉന്നത വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ഫുജൈറ പോലീസ് പ്രോട്ടോകോള്‍ ചീഫ് സൈഫ് മുഹമ്മദ് ഉബൈദ് മുഹാലി മുഖ്യാതിഥിയായിരുന്നു.

image-fathima-chairman-kalam-award

ഇത്തരം ഒരു ചടങ്ങില്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇ.പി. മൂസ ഹാജി പറഞ്ഞു. തന്റെ നേതൃത്വത്തില്‍ ഫാത്തിമ ഗ്രൂപ്പ് ഇന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാഷന്‍ റീട്ടെയില്‍, വിതരണം, കാറ്ററിംഗ്, ടെലികോം, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, യാത്രയും ടൂറിസവും, നിര്‍മാണം, ഭക്ഷണ ആന്‍ഡ് ബിവറേജ്, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നും ഈ വിജയം ഫാത്തിമ ഗ്രോപ്പിന്റെ ബിസിനസ്സ് നിലവാരത്തെ മെച്ചപെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ സമീപ ഭാവിയില്‍ കൂടുതല്‍ സൂപ്പര്‍,ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളും ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
EP Moosa Haji Honored with Dr.Kalam Business Award
Please Wait while comments are loading...