Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുവയ്ക്കാന്‍ ലോണിന് ശ്രമിക്കവെ ലോട്ടറി; പ്രവാസിക്ക് കിട്ടിയത് 22 ലക്ഷം, മഹ്‌സൂസ് നറുക്കെടുപ്പ്

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മഹ്‌സൂസ് നറുക്കെടുപ്പിലൂടെ ലക്ഷപ്രഭുക്കളാകുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. മലയാളിയായ പ്രദീപ് സത്യദേവനാണ് കഴിഞ്ഞാഴ്ചത്തെ വിജയി. ഒരു മില്യണ്‍ ദിര്‍ഹമാണ് സമ്മാനം. അതായത് 22 ലക്ഷത്തിലധികം രൂപ. വീട് വയ്ക്കാന്‍ വേണ്ടി ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പക്ക് ശ്രമിക്കുകയായിരുന്നു പ്രദീപ്. അതിനിടെയാണ് മഹ്‌സൂസ് ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം വന്നത്.

സൗദി അറേബ്യയില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്യുകയാണ് പ്രദീപ്. മഹ്‌സൂസിന്റെ 120ാം ആഴ്ചയിലെ നറുക്കെടുപ്പിലാണ് ഇദ്ദേഹത്തിന് ഭാഗ്യമെത്തിയത്. മഹ്‌സൂസ് ലോട്ടറി അടുത്തിടെയാണ് ഗ്യാരന്റീഡ് വിന്നര്‍ എന്ന പ്രോഗ്രാം തുടങ്ങിയത്. ഇതിന്റെ മൂന്നാമത്തെ വിജയിയാണ് പ്രദീപ്. അടുത്തിടെയാണ് ഇദ്ദേഹം മഹ്‌സൂസ് അക്കൗണ്ട് ആരംഭിച്ചത്. മൂന്നാമത്തെ ഭാഗ്യ പരീക്ഷണത്തില്‍ തന്നെ വിജയിച്ചു എന്നതാണ് എടുത്തു പറയേണ്ടത്.

mahzoos

എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുകയാണ്. നാട്ടില്‍ ഒരു വീട് വയ്ക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. ലോണ്‍ എടുക്കുന്നതിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു. അതിനിടെയാണ് മഹ്‌സൂസ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി എന്നും പ്രദീപ് ഖലീജ് ടൈംസിനോട് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരം ഭാഗ്യം ലഭിക്കുക എന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

കിട്ടുന്ന തുക ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാനാണ് പ്രദീപ് ആലോചിക്കുന്നത്. വീട് വയ്ക്കുന്നതിന് തന്നെയാണ് ആദ്യ പരിഗണന. അടുത്ത ചില സുഹൃത്തുക്കളുണ്ട്. അവരെയും സഹായിക്കണം. തന്റെ എല്ലാ സാഹചര്യത്തിലും ഒപ്പം നിന്നവരാണ് സുഹൃത്തുക്കള്‍ എന്നും പ്രദീപ് പറയുന്നു. ഈ മാസം മറ്റൊരു പ്രവാസിക്കും മഹ്‌സൂസ് നറുക്കെടുപ്പ് വീണിരുന്നു. ഗ്രാഫിക് ഡിസൈനറായ ദിപിഷ് ദാസ് തിരുപറമ്പിലിനാണ് ഭാഗ്യമെത്തിയത്.

മഹ്‌സൂസിന്റെ പുതിയ പ്രോഗ്രാമിന്റെ ആദ്യ വിജയി കൂടിയാണ് ദിപീഷ് ദാസ്. ആഴ്ചയില്‍ ഒരു വിജയിയെ കണ്ടെത്തുന്നതാണ് മഹ്‌സൂസിന്റെ പുതിയ ഫീച്ചര്‍. മറ്റു നറുക്കെടുപ്പ് പോലെ തന്നെയാണ് നടപടിക്രമങ്ങള്‍. ഓരോ ഗെയിമിനും 35 ദിര്‍ഹമാണ് ചെലവ്. മുമ്പും നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് മഹ്‌സൂസ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+