കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സൗജന്യ നേത്രചികിത്സ

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: നേത്രരോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക് സഹായവുമായി എറണാകുളത്തെ പാലാരിവട്ടത്തുള്ള 'ഡോ ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍'. ആധുനിക രീതിയുലുള്ള നേത്രപരിശോധന സൗജന്യമായി പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന പദ്ധതിയ്ക്കാണ് ആശുപത്രി അധികൃതര്‍ തയ്യാറെടുക്കുന്നത്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന യോശുവ ചാരിറ്റിള്‍ ട്രസ്‌ററിന്റെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ് യാഥാര്‍ത്ഥ്യമാകുന്നത്.സൗജന്യ ചികിത്സയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് തിമിര ശസ്ത്രക്രിയ മൈക്രോ ഇന്‍സിഷന്‍ (18 എംഎം) ലേസര്‍ ട്രീറ്റ്‌മെന്റ്, റിഫ്രാക്ടീവ് തകരാറുകള്‍ മൂലം ആവശ്യം വരുന്ന കണ്ണടകള്‍ക്ക് എന്നിവയ്ക്ക് പ്രത്യേക ചികിത്സ ഇളവുകളും പദ്ധതി പ്രകാരം ലഭ്യമാകും.

Eye

കാലവസ്ഥ വ്യതിയാനും മൂലം ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ പേര്‍ക്കും നേത്രരോഗങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഈ ഒരു സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധമുട്ടുകള്‍ അനുഭവിയ്ക്കുന്ന പ്രവാസികള്‍ക്ക് ഒരു സഹായമെന്ന നിലയ്ക്കാണ് പദ്ധതി തുടങ്ങുന്നതെന്നും അധികൃതര്‍.

ഡോ ടോണി ഫെര്‍ണാണ്ടസ്, ഡോ ഫ്രെഡി സൈമണ്‍, ഫെര്‍ണാണ്ടസ്, ഡോ സുചിത്രാ രാമനാനന്ദം, ഡോ സ്മിത രാണി ശിയക് തുടങ്ങിയ ഡോക്ടര്‍മാരുടെ സോവനം പദ്ധതിപ്രകാരം ലഭിയ്ക്കും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കും 0484-23464445, 9744600092 എന്നീ നമ്പരുകളില്‍ വിളിയ്ക്കാവുന്നതാണ്.

English summary
Expatriates will get free eye treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X