കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ വിലയിടിവ്, തൊഴിലില്ലായ്മയ്ക്ക് വഴിയൊരുക്കുമോ?

  • By Mithra Nair
Google Oneindia Malayalam News

ദുബായ് : എണ്ണ വിലയിടിവ് തൊഴിലില്ലായ്മയ്ക്ക് വഴിയൊരുക്കുമോ? എണ്ണ വിലയിടിവ് തൊഴിലില്ലായ്മയ്ക്ക് വഴിയൊരുക്കിയാല്‍ അത് ആദ്യം ബാധിക്കുക പ്രവാസികളെയാവും.ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസ് ഇടക്കാല ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും ബോര്‍ഡ് ഉപദേശകനുമായ മുസല്ലം അല്‍ മന്ദാരിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ എണ്ണവില ഈ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കാനിടയില്‌ളെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ എണ്ണ, പ്രകൃതി വാതക മേഖലയില്‍ തൊഴിലാളികളെ കുറക്കേണ്ടിവരുന്നപക്ഷം പ്രവാസി തൊഴിലാളികളെയാകും ആദ്യം ബാധിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-oilproduction.jpg -Properties

ക്രൂഡോയില്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളിലെയും എണ്ണ, പ്രകൃതി വാതക കമ്പനികള്‍ ജീവനക്കാരെ കുറക്കുന്നതടക്കം നടപടികളിലേക്ക് നീങ്ങുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുസല്ലം അല്‍മന്ദാരിയുടെ പ്രതികരണം. പ്രോജക്ടുകളിലോ വ്യാപാരത്തിലോ നഷ്ടമുണ്ടാകുന്നപക്ഷം തൊഴിലാളികളെ കുറക്കുന്നത് ആലോചിക്കേണ്ടിവരും.

പ്രവാസികള്‍ക്കു ശേഷം മാത്രമേ ഇത് സ്വദേശികളെ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ സ്വദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന് കമ്പനികളോട് നിര്‍ദേശിച്ചതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചിരുന്നു.

English summary
Expatriate workers will 'inevitably' be affected first if lower oil prices result in job cuts in the oil and gas sector, according to an Omani official, who said that the current situation will have almost no impact on Omanis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X