കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പ്രേതബാധയാരോപിച്ച് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; പിതാവിന് 15 വര്‍ഷം തടവ്

  • By Jisha
Google Oneindia Malayalam News

മനാമ: പ്രേതബാധയാരോപിച്ച് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. ജയില്‍ ശിക്ഷക്ക് പുറമേ ചാട്ടവാറിന് 1,500 അടിയും സൗദി കോടതി വിധിച്ചിട്ടുണ്ട്. നാല് മാസം പ്രായമുള്ള കുഞ്ഞിന് പുറമേ ഭാര്യയുടെ മരണത്തിന് കാരണമായതിനുമാണ് ജയില്‍ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യവീട്ടുകാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞ മക്ക കോടതിയാണ് ഇയാള്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവ് നാല് മാസവും 10 കുഞ്ഞിനെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതിനും 10 വര്‍ഷം തടവ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണത്തിന് ഉത്തരവാദിയായതിനുമാണന്ന് കോടതി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം നടന്നത്. അമിതമമായി മയക്കുമരുന്ന് ഉപയോഗിച്ച ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ച ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.

jail

അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പേടിച്ച് സഹായമഭ്യര്‍ത്ഥിച്ച ഭാര്യയെ ഹൈവേയില്‍ വച്ച് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അവര്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു. ഇവിടെ നിന്നും പോയ ഭര്‍ത്താവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം നിര്‍ത്തിച്ച് വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ മുമ്പിലത്തെ സീറ്റിലും ഇയാളുടെ ശരീരത്തിലും രക്തം പുരണ്ടതായി കണ്ടെത്തി. എന്നാല്‍ ഇതിനെക്കുറിച്ച് ചോദിച്ച പോലീസിനോട് ഇയാള്‍ നടന്നസംഭവങ്ങള്‍ വിവരിക്കാന്‍ തയ്യാറായില്ല. അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രേതബാധയുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. വിചാരണ വേളയില്‍ പ്രതിയെ വധശിക്ഷക്ക് വിധിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ജഡ്ജി തടവിന് വിധിക്കുകയായിരുന്നു.

English summary
Father sentenced to 15 years in jail for killing 'jinn' baby in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X