കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം റോഡില്‍ നിര്‍ത്തി നമസ്‌കാരം നിര്‍വഹിച്ചാല്‍ ഡ്രൈവിംങ് ലൈസന്‍സ് റദ്ദ് ചെയ്യും

Google Oneindia Malayalam News

ദുബായ്: പ്രധാന പാതകളില്‍ നമസ്‌കാര സമയം വാഹനം നിര്‍ത്തി പ്രാര്‍ഥന നിര്‍വ്വഹിക്കുന്നവര്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. യാതൊരു കാരണവശാലും ഇത്തരത്തില്‍ വാഹനം റോഡില്‍ നിര്‍ത്തിയിടരുതെന്നും നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ദുബായ് പോലീസ് അറിയിച്ചു.നിയമ ലംഘകര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുക.

തിരക്കുള്ള പാതയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പലരും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ്‌ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുക,വാഹനം പിടിച്ചെടുക്കുക പോലുള്ള ശക്തമായ നടപടികളിലേക്ക് പോലീസ് നീങ്ങുന്നത്.

pray

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 284 നിയമലംഘനങ്ങള്‍ പോലീസ് പിടികൂടി. 28 ഓളം ബസ്സുകള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കുകയും ചെയ്തു. കമ്പനി വാഹനങ്ങളുടെ നിയമ ലംഘനത്തിന് കമ്പനികള്‍ക്ക് കൂടി ഉത്തരവാധിത്ത്വമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ശകതമായ പരിശോധന തുടരുമെന്ന് ഗതാകത വകുപ്പ് തലവന്‍ കേണല്‍ സൈഫ് മുഹയര്‍ അല്‍മസ്‌റൂഇ അറിയിച്ചു.

English summary
Fine for roadside parking during prayers in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X