കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ ആദ്യ സൗരോര്‍ജ വിമാനം പരീക്ഷണ പറക്കല്‍ നടത്തി

  • By Aiswarya
Google Oneindia Malayalam News

അബുദാബി : അബുദാബിയില്‍ ആദ്യ സൗരോര്‍ജ വിമാനം പരീക്ഷണ പറക്കല്‍ നടത്തി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുണ്ടല്ലേ? സൗരോര്‍ജ വിമാനമോ എന്നു...
സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ശേഷിയുള്ള സോളാര്‍ ഇംപള്‍സ് രണ്ട് വിമാനത്തിന്റെ ലോകത്തന്റെ നിറുകയിലൂടെ പറന്നുയരാന്‍ ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രമേയുള്ളു. അബൂദാബിയില്‍ നിന്ന് പുറപ്പെട്ട് വിവിധ ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും രാജ്യങ്ങളും മറികടന്ന് തിരിച്ച് തലസ്ഥാന നഗരിയിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് വിമാനം രണ്ട് ദിവസത്തിനകം ലോക സഞ്ചാരത്തിന് തുടക്കം കുറിച്ചേക്കും.

ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പരീക്ഷണ പറക്കല്‍ നടത്തി. ഏകദേശം. നാല് മണിക്കൂര്‍ പരീക്ഷണ പറക്കലിന് വ്യാഴാഴ്ച പുലര്‍ച്ചെ അബൂദാബി അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്നാണ് പറന്നുപൊങ്ങിയത്. ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്, അബൂദാബി കോര്‍ണിഷ്, ഗ്രാന്റ് മോസ്‌ക് എന്നിവിടങ്ങളിലൂടെ പറന്നതിന് ശേഷമാണ് തിരിച്ചിറങ്ങിയത്.

solar-plane

പൂര്‍ണമായി സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 35000 കിലോമീറ്റര്‍ നീളുന്ന ലോക സഞ്ചാരത്തിനാണ് ഒരുങ്ങുന്നത്. മണിക്കൂറില്‍ 50 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള ഈ വിമാനം അഞ്ച് മാസത്തിനിടെ 25 ദിവസങ്ങള്‍ പറന്നാണ് ലോകം ചുറ്റുക.
സൂര്യപ്രകാശത്തിന്റെ വ്യതിയാനങ്ങള്‍ അനുസരിച്ച് ലോക സഞ്ചാരത്തിന്റെ സ്ഥലങ്ങളില്‍ മാറ്റമുണ്ടായേക്കും. സ്വിറ്റ്‌സര്‍ലാന്റുകാരായ ബെര്‍ട്രന്റ് പിക്കാര്‍ഡും അന്‍ഡ്രെ ബോര്‍ഷ്‌ബെര്‍ഗുമാണ് പൈലറ്റുമാര്‍. സോളാര്‍ ഇംപള്‍സിന്റെ സഹ സ്ഥാപകരും ഇവരാണ്.അബുദാബിയില്‍ നിന്ന് പുറപ്പെട്ട് മസ്‌കത്തിലത്തെുന്ന വിമാനം ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ചുറ്റിയാണ് തിരിച്ചത്തെുക.

English summary
Solar Impulse—the world’s only solar-powered aircraft—is set to arrive in India by this weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X