ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; നാല് ഗോഡൗണുകള്‍ കത്തിനശിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; നാല് ഗോഡൗണുകള്‍ കത്തിനശിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ കേന്ദ്രത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നാല് ഗോഡൗണുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അല്‍ വഹ്ദ സ്ട്രീറ്റിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ-4ല്‍ ലിബര്‍ട്ടി സര്‍വീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള ഫര്‍ണിച്ചര്‍ ഗോഡൗണ്‍ സമുച്ചയത്തിനാണ് രണ്ട് മണിയോടെ തീ പടര്‍ന്നു പിടിച്ചത്.

Sharjah Fire

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉടനെ കുതിച്ചെത്തിയ ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തില്‍ നിന്നും അഗ്നിഗോളങ്ങളും പുകച്ചുരുകളും ആകാശത്തേക്കുയരുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവത്തിന്റെ വിഡിയോയില്‍ കാണാം.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ശക്തമായ ചൂട് കാലാവസ്ഥയായതിനാല്‍ ചെറിയൊരു തീപ്പൊരി പോലും വന്‍ ദുരന്തത്തിന് വഴിവെക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതപാലിക്കാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
A fire broke out on Sharjah's Al Wahda street on Saturday afternoon. Sharjah Civil Defence immediately arrived at the site - a furniture complex - to put out the blaze. According to initial details, the fire erupted at 2pm in Al Wahda's Industrial Area no. 4, opposite Liberty service station
Please Wait while comments are loading...