ഹീമോഫീലിയ രോഗം തളർത്തിയില്ല :ഗഫൂർ ഷാർജ പുസ്തകമേളക്കെത്തി

  • Posted By:
Subscribe to Oneindia Malayalam

ദുബായ് :ഹീമോഫീലിയ രോഗത്തിന്റെ പിടിയിൽ പെട്ടപ്പോഴും സർഗാത്മക രചനകളുടെ ലോകത്തു അഭിരമിച്ച എൻ അബ്ദുൽഗഫൂർ, അതിജീവനത്തിന്റെ കഥകളുമായി ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിനെത്തി. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച കരിങ്കൽപൂവ് എന്ന കഥാസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുമെന്ന് അബ്ദുൽ ഗഫൂർ ദുബായിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹാദിയ മാനസികരോഗി.. സിറിയയിൽ ആട് മേയ്ക്കാൻ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അച്ഛൻ അശോകൻ!

നവംബർ രണ്ട് വ്യാഴം രാത്രി എട്ടിന് ആണ് പ്രകാശനം. ഷാർജ പുസ്തകോത്സവത്തിൽ പുസ്തകം വിറ്റു കിട്ടുന്ന പണം ഹീമോഫീലിയ ബാധിച്ചവർക്ക് നീക്കിവെക്കുമെന്നു ഗഫൂർ പറഞ്ഞു. നന്നേ ചെറുപ്പത്തിൽ തന്നെ ,രക്തം കട്ടപിടിക്കാത്ത രോഗം [ഹീമോഫീലിയ ]പിടിപെട്ട ആളാണ് അബ്ദുൽ ഗഫൂർ. മലപ്പുറം മഞ്ഞപ്പെട്ടിയിൽ നീലാമ്പ്ര മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ചിത്ര രചനയും സംഗീതവും ഗഫൂർ അഭ്യസിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ വിദഗ്ധോപദേശത്തിനു ശേഷം പ്രതിരോധ മരുന്നുകളുമായാണ് ഗഫൂർ യു എ ഇ യിലെത്തിയത്. കെ എം അബ്ബാസ് ഗഫൂറിനെ പരിചയപ്പെടുത്തി.

thanveeeer

നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ, കുടുംബത്തിന് വേണ്ടി ചെയ്തത്... വെളിപ്പെടുത്തലുമായി അമ്മ

കെ എം അബ്ബാസിന്റെ തെരെഞ്ഞെടുത്ത കഥകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുറത്തിറക്കുന്നുണ്ട്. ഷംലാൽ അഹ്‌മദ്‌ ,വിനോദ് നമ്പ്യാർ ,നിസാർ സയ്യദ് ,ഷംസു നെല്ലറ ,എ കെ ഫൈസൽ ,മുഹ്‌സിൻ , ഗഫൂറിന്റെ പിതാവ് മുഹമ്മദ് ,സഹോദരൻ ഫൈസൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .

English summary
Gafoor Sharjaattended book fest; haemophilia cant make him down

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്