റമദാനിലെ വേതനം നേരെത്തെ നല്‍കാന്‍ ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: പുണ്യമാസമായ റമദാനില്‍ സര്‍്ക്കാര്‍ ജോലിക്കാര്‍ക്കുള്ള വേതനം നേരെത്തെ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. രാജ്യത്ത് പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്നവര്‍ക്കും അദ്ദേഹം റമദാന്‍ ആശംസകളും നേര്‍ന്നു.

രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സേവനം അനുഷ്ഠിക്കുന്നവരാണ് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. അത്‌കൊണ്ട് തന്നെ കുടുംബത്തോടപ്പമുള്ള ആഘോഷങ്ങളില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായാണ് ഭരണകൂടം വേതനം നേരെത്തെ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

dwdwdwd

ഈദിനു മുന്‍പ് (ജൂണ്‍20ന്) വേതനം ലഭിക്കത്തക്കവിധത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെന്‍ഷനും സാമൂഹിക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള വേതനവും ഇതേസമയം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

English summary
Get your salaries early in UAE in Ramadan Month
Please Wait while comments are loading...