Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്വര്‍ണ്ണപ്പെരുമഴ ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റിന് തുടക്കമായി

ദുബായ്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ ഔട്ട്‌ലെറ്റുകളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റിന് തുടക്കമായി. പതിനൊന്ന് കിലോ സ്വര്‍ണ്ണം (1200ഓളം സ്വര്‍ണ്ണ നാണയങ്ങള്‍) സമ്മാനമായി നല്‍കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് പ്രമോഷനാണ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് വഴി നടക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ ജൂണ്‍ വരെയാണ് ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് പ്രമോഷന്‍ കാലയളവ്.

1200ലധികം വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനം ലഭിക്കുന്ന ഈ അപൂര്‍വ ഷോപ്പിംഗ് മാമാങ്കത്തിന്റെ ഭാഗമായി പ്രത്യേക ഇളവുകളും സ്‌പെഷ്യല്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് അറിയിച്ചു. യു.ഇ.ഇയില്‍ 50 ദിര്‍ഹമിനും ഖത്തറില്‍ 50 റിയാലിനും കുവൈറ്റില്‍ 5 ദീനാറിനും ഒമാനില്‍ 5 റിയാലിനും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഗോള്‍ഡ് ഫെസ്റ്റിന്റെ നറുക്കെടുപ്പിനുള്ള കൂപ്പണ്‍ ലഭിക്കും.

gold-jewellery

ഓരോ ഔട്ട്‌ലെറ്റിലും ദിനേന വിജയികളെ കണ്ടെത്തി വ്യാഴാഴ്ചകളില്‍ പ്രഖ്യാപിക്കുകയും തത്സമയം സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജന്‍സി ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന് യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലും ഇന്ത്യയിലുമായി 42 ഓളം ശാഖകളുണ്ടെന്നും ആധുനിക ഷോപ്പിംഗ് സംസ്‌കാരത്തിനനുയോജ്യമായ വിധം ഒട്ടേറെ പദ്ധതികള്‍ ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ടെന്നും ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു.

1994ല്‍ അസ്്്‌ലം ബിന്‍ മുഹ്‌യുദ്ദീന്റെ നേതൃത്വത്തിലാണ് റീജന്‍സി ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രമോഷന്‍ കാലയളവില്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, പാചക മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, സ്‌കോളര്‍ഷിപ്പ് പരിപാടികള്‍, റോഡ് ഷോകള്‍ എന്നിവ അരങ്ങേറും. തത്സമയം നടക്കുന്ന വിവിധ മത്സരങ്ങളിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാന്‍ ഇതുവഴി അവസരമൊരുക്കുമെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രസാദ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+