കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടുമാസത്തിനിടെ സൗദിയില്‍ പിടിയിലായത് 13 ലക്ഷത്തിലേറെ പ്രവാസികള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എട്ടുമാസത്തിനിടെ സൗദിയില്‍ പിടിയിലായത് 13 ലക്ഷത്തിലേറെ പ്രവാസികള്‍

ജിദ്ദ: എട്ടു മാസത്തിനിടെ 13 ലക്ഷത്തിലേറെ അനധികൃത തമാസക്കാരെ സൗദി സുരക്ഷാ പോലിസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ മൂന്നര ലക്ഷത്തിലേറെ പേരെ നാടുകടത്തി. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നവംബര്‍ 15 മുതല്‍ എട്ടുമാസക്കാലത്തെ കണക്കാണിത്.

saudi


ആവശ്യമായ രേഖകളില്ലാതെ താമസിക്കുകയും നിയമവിരുദ്ധമായി തൊഴിലൊടുക്കുകയും ചെയ്യുന്ന 1,359,345 പ്രവാസികളെയാണ് സൗദി പോലിസ് പിടികൂടിയത്. ഇക്കൂട്ടത്തില്‍ 1,017,427 പേര്‍ റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരും 233,125 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരും 108,793 പേര്‍ അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറുകയോ പുറത്തുകടക്കാന്‍ ശ്രമിക്കുകകയോ ചെയ്തവരാണ്. എട്ടു മാസത്തിനിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 21,112 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 52 ശതമാനം പേര്‍ യെമനികളും 45 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.

അതിര്‍ത്തികള്‍ വഴി അനധികൃതമായി ആവശ്യമായ രേഖകളില്ലാതെ അയല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച 882 പേരെയും എട്ടു മാസത്തിനിടെ പിടികൂടി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തതിന് 2,254 പേരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇവരില്‍ 446 സൗദികളാണ്. ഇവരില്‍ 419 പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയക്കുകയും 27 പേര്‍ക്കെതിരേ നടപടികള്‍ തുടരുകയുമാണ്. നിലവില്‍ 11,622 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ നടന്നുവരുന്നു.

ഇതിനകം പിടിയിലായവരില്‍ 346,976 പേരെ അതത് നാടുകളിലേക്ക് പറഞ്ഞയച്ചതായും മന്ത്രാലയം അറിയിച്ചു. 12,682 പോരെ താല്‍ക്കാലിക തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകായണ്. ഇതിനകം 2,42,203 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത രണ്ട് ലക്ഷത്തോളം പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary
illegal expats in saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X