ഡോക്ടറും എഞ്ചിനീയറും അല്ല നല്ല മനുഷ്യനാകാന്‍ വേണ്ടി വിദ്യാഭ്യാസം നേടണം

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയുടെ കീഴിലുള്ള ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ക്ലാസ് 10, 12 സി.ബി.എസ്.ഇ. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ അസ്സോസിയേഷന്‍ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളെ സ്വര്‍ണ്ണ നാണയം, ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്, പ്രൊഫിഷ്യന്‍സി സര്‍റ്റ്ട്ടിഫിക്കറ്റ് എന്നിവ നല്‍കി അസ്സോസിയേഷന്‍ ആദരിച്ചു.

അസ്സോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അഡ്വക്കേറ്റ്വൈ.എ. റഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഇന്‍ഡ്യന്‍ കൊണ്‍സുലേറ്റ് ദുബായ് കോണ്‍സുല്‍ (എക്കണോമിക് & എഡ്യൂക്കേഷന്‍) ശ്രീ പങ്കജ് ബോദ്‌ഖേ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസം വെറും പാഠ്യവിഷയങ്ങള്‍ പഠിക്കുക മാത്രമല്ലെന്നും എല്ലാവരും എഞ്ചിനീയറും,ഡോക്റ്ററും,ബാങ്ക് മാനേജരുമാകാന്‍ വേണ്ടി മാത്രമല്ല ലക്ഷ്യം വക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

sharjah-school-1

കുട്ടികള്‍ കോകരിക്കുലാര്‍ വിഷയങ്ങളിലും വലിയ താല്പ്പര്യം കാണിക്കണമെന്നും സ്വന്തം അഭിരുചിക്കനുസരിച്ച വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യറാകണമെന്നും ശ്രീ പങ്കജ് അഭിപ്രായപ്പെട്ടു. സൂക്ഷ്മമായ ലക്ഷ്യമാണു ഏറ്റവും പ്രധാനമെന്നും ആ ലക്ഷ്യം നേടാനുള്ള കഠിന പരിശ്രമമാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

sharjah-school-3

പരസ്പര സ്‌നേഹം, ദയ, സഹാനുഭൂതി, ബഹുമാനം തുടങ്ങിയ ജീവിത മൂല്യങ്ങളുള്ള ഒരു നല്ല മനുഷ്യനാകുക എന്നതാണു നല്ല വിദ്യാഭ്യാസം എന്നും അതു നേടനാണു എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. അവര്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ നാരായണന്‍ നായര്‍ നന്ദി പ്രകാശനവും നടത്തി.

ഔദ്യോഗിക ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഷാര്‍ജ ഇന്‍ഡ്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ പ്രമോദ് മഹാജന്‍, വൈസ് പ്രിന്‍സിപ്പല്‍ മാരായശ്രീമതി മിനി മേനോന്‍, ശ്രീ മൊഹമ്മദ് അമീന്‍, ഹെഡ്മാസ്റ്റര്‍, ഹെഡ്മിസ്റ്റ്രസ് രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വലിയൊരു ജനാവലി ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

English summary
Indian Association Sharjah congragulates those who won high marks in 10th and +2
Please Wait while comments are loading...