ഗൗരി ലങ്കേഷിന്റെ കൊല; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കന്നഡ വാര്‍ത്താ വാരിക ലങ്കേഷ് പത്രികയുടെ പത്രാധിപയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ യുഎഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അക്ഷരങ്ങളെ കീഴ് പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ കരുതുന്നവര്‍ മൂഢന്മാരാണെന്നും കൊല നടത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

lankesh

സാദിഖ് കാവില്‍ ഗൗരി ലങ്കേഷിനെ അനുസ്മരിച്ചു. പി.പി.ശശീന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. ഭാസ്‌കര്‍ രാജ്, എം.ഫിറോസ് ഖാന്‍, റോയ് റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Indian media persons protested against gauri lankesh's murder
Please Wait while comments are loading...