കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്യൂരിറ്റിയാവാന്‍ കരാട്ടെയും സംഗീതവും?

  • By Jisha
Google Oneindia Malayalam News

ദുബായ്: കൂട്ടിന് സംഗീതവും കരാട്ടെയും എല്ലാമുണ്ടെങ്കിലും 25?കാരനായ രാം സുനാര്‍ ദുബായിലെ സുരക്ഷാ ജീവനക്കാരനാണ്. നേപ്പാളില്‍ നിന്നുള്ള സുനാര്‍ ഇപ്പോള്‍ ദുബായില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുകയാണ്. കുടുംബത്തിലെ സാമ്പത്തിക ഭദ്രത തകര്‍ന്നതാണ് ആയോധന കലയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസ്സിലൊതുക്കി ദുബായിലേക്ക് ജോലി അന്വേഷിച്ചെത്താന്‍ പ്രേരിപ്പിച്ചത്.

ബ്ലാക്ക്‌ബെല്‍റ്റ് കരസ്ഥമാക്കിയ രാം സുനാര്‍ ആയോധന കലയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഒരിക്കല്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയിട്ടുള്ള റാമിന് ആസ്‌ട്രേലയിയിലെ ആയോധനകലകളില്‍ ആധുനിക ഇനമായ ഷോറിന്‍ റിയു അഭ്യസിക്കാനുള്ള അവസരം ലഭിച്ചിരുന്നു. നേപ്പാളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബ് വിമാനടിക്കറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും മറ്റു ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആ ശ്രമം പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടയില്‍ ഗ്വിറ്റാര്‍ പഠിക്കാനുള്ള സമയവും രാം കണ്ടെത്തി. സംഗീതത്തിന് പുറമേ ചിത്രരചനയിലും മികവ് തെളിയിച്ച റാം പത്താം തരത്തില്‍ വെച്ച് ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു.

dubai

കരാട്ടെയും സംഗീതവും അഭ്യസിക്കുന്നതിനൊപ്പം ഒഴിവുസമയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുത്തുമാണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. കുട്ടികളെ ആയോധന കല അഭ്യസിപ്പിക്കുന്നതിനായി 2010ല്‍ ബുദ്ധശക്തി കരാട്ടെ എന്ന പേരില്‍ ക്ലബ്ബ് ആരംഭിച്ച സുനാര്‍ 200റോളം കുട്ടികള്‍ക്ക് ആയോധന കലയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. അതിനിടയില്‍ ദുബായില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സുനാര്‍ ദുബായിലേക്ക് പറന്നത്. എന്നാല്‍ ഞാനിപ്പോഴും സന്തോഷത്തിലാണ്, ഇവിടെയാണെങ്കിലും എന്റെ കുടുംബത്തെയും ക്ലബ്ബിനെയും സഹായിക്കാനും പിന്തുണക്കാനും കഴിയുന്നുണ്ട്, സുനാര്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് ബില്‍ഡിംഗ് കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ് ഏറെ സ്വപ്‌നങ്ങള്‍ നെഞ്ചേറ്റുന്ന ഈ 25കാരന്‍. എന്നാല്‍ സുരക്ഷാ ജീവനക്കാരന്റെ ജോലി തന്റെ ശരീരം നശിപ്പിക്കുന്നുവെന്ന പരാതി മാത്രമേ രാമിനിപ്പോഴുള്ളൂ. യുഎഇയിലെ കരാട്ടെ ഫെഡറേഷനെ സമീപിച്ച സുനാര്‍ പ്രവാസ ജീവിതം തന്റെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.

English summary
Karate, music and security guard… expat rebuilds dreams in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X