കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വെടിവെപ്പ്, വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി നഷ്ടമായേക്കും!!!

Google Oneindia Malayalam News

ദുബായ്: കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരിത്തുന്നു. ഒട്ടേറെ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളത്തിലുണ്ടായ സുരക്ഷാ പാളിച്ച അന്താരാഷ്ട്ര ഏജന്‍സികളും വിശദമായി പരിശോധന നടത്തുകയാണ്.

വിമാനം ലാന്‍ഡിംങ് അനുമതിക്കായി വട്ടമിട്ട് പറക്കുമ്പോള്‍ ഫയര്‍ എഞ്ചിനടക്കമുള്ള വാഹനങ്ങള്‍ അതീവ സുരക്ഷാ മേഖലയായ റണ്‍വെയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചതും, എല്ലാ സുരക്ഷയും കാറ്റില്‍ പറത്തി റണ്‍വെയിലൂടെ തലങ്ങും വിലങ്ങും സി.ഐ.എസ്.എഫ്, ഫയര്‍സേഫ്റ്റി വാഹനങ്ങള്‍ പിന്തുടര്‍ന്ന് വാഹനം ഓടിച്ചതും ഗുരുതരമായ നിയമ ലംഘനമായാണ് വിലയിരിത്തുന്നത്. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്താരാഷ്ട്ര വ്യോമയാന ഏജന്‍സിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് കൈമാറേണ്ടി വരും. റിപ്പോര്‍ട്ട് ത്രപ്തികരമല്ലെങ്കില്‍ ഏജന്‍സി നേരിട്ട് അന്യേഷണം നടത്തും.

വിദേശികളടക്കമുള്ള വിമാനയാത്രക്കാരുടെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര പദവി എടുത്തു കളയുവാനുള്ള അവകാശം ഐ.സി.എ.ഒ യ്ക്കുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ നിയമ ലഘംനമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ റണ്‍വെയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. ഇതേ സമയം ഏതെങ്കിലും വിമാനം റണ്‍വെയിലെത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമായേക്കാമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

icao

ശ്രീലങ്കയില്‍ തമിഴ് പുലികള്‍ വിമാനത്താവളം അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ കൊളംബോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടാനും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടത് ഐ.സി.എ.ഒ ആയിരുന്നു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ സുരക്ഷാ പരിശോധനയുമായി സഹകരിക്കാത്തതാണ് കരിപ്പുര്‍ വിമാനത്താവളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയിലെ മൊത്തം വ്യോമയാന മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

ഇത്തരത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ നിസ്സഹകരണവും അന്താരാഷ്ട്ര ഏജന്‍സി അന്യോഷണ വിധേയമാക്കും. കൂടാതെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ വിദേശ വിമാന കമ്പനികള്‍ മടി കാണിക്കാനും റിപ്പോര്‍ട്ട് കാരണമായേക്കും. വിമാനത്താവള സുരക്ഷയില്‍ വ്യക്തമായ മാനദണ്ഡമുണ്ടെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പദവിയിലുള്ള ആളെ പോലും ദേഹ പരിശോധന നടത്താനും പരിശോധനയ്ക്ക് ശേഷം കടത്തി വിട്ടവരെ സംശയമുണ്ടെങ്കില്‍ വീണ്ടും പരിശോധിക്കാനും ഡ്യൂട്ടിയിലുള്ള സുരക്ഷാ ജിവനക്കാരന് അധികാരമുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഏതായാലും അന്താരാഷ്ട്ര ഏജന്‍സിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടിലായിരിക്കും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി. 1944 ല്‍ രൂപം കൊണ്ട കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് ലോകത്തെ 191 രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെയും, വിമാനങ്ങളുടേയും സുരക്ഷയും നയങ്ങളും രൂപീകരിക്കുന്നത്.

English summary
Karippur airport to lose international tag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X