കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം യുഎഇ യില്‍ പ്രതീക്ഷയോടെ മലയാളി പ്രവാസികള്‍

Google Oneindia Malayalam News

ദുബായ്: ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം യുഎഇ മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. നേരെത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പെ (ബുധനാഴ്ച) ദുബായില്‍ വിമാനം ഇറങ്ങിയ പിണറായി വിജയന്‍ ഔദ്യോഗിക കൂടിക്കാഴ്ചകളും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പരിപാടികളില്‍ ആദ്യത്തേത്. ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതും പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് പ്രസക്തി വര്‍ദ്ദിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് ഷാര്‍ജ ഭരണാധികാരിയുടെ പാലസില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

pinarayi-vijayan

ഇതിനു ശേഷം ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന് കീഴില്‍ പുതുതായി പണികഴിപ്പിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി വൈകീട്ട് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നാറ്റോ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും മകള്‍ കമലയും പിണറായി വിജയനൊപ്പം യുഎഇ ല്‍ എത്തിയിട്ടുണ്ട്.

English summary
Kerala CM Pinarayi Vijayan to visit UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X