കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോക് ലോര്‍ അക്കാദമി പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: നാട്ടിലെ സാംസ്‌കാരിക ജീവിതം ഇഷ്ടപ്പെടുകയും ഹൃദയത്തില്‍ അവ കൊണ്ടുനടക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് മുന്നില്‍ അത്തരം കലകള്‍ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി ഗള്‍ഫിലെ ഔദ്യോഗിക സംഘടനകളുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നത്.

യുഎഇ ല്‍ തുടക്കം കുറിക്കുന്ന പദ്ധതി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും സംഘടനകള്‍ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്താല്‍ കലാസംഘങ്ങളെ അയക്കാന്‍ തയ്യാറാണെന്നും ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ദുബായില്‍ പറഞ്ഞു. കേരള ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ നിന്ന് ആദ്യമായാണ് ഫോക് ലോര്‍ അക്കാദമി എട്ടംഗ നാടന്‍കലാകാരന്മാരെ യുഎഇയില്‍ കൊണ്ടുവന്നിരിക്കുന്നത്. 25ന് രാത്രി എട്ടിന് അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഇവര്‍ പരിപാടികള്‍ അവതരിപ്പിക്കും.

p-meet

അംഗീകാരമുള്ള സംഘടനകള്‍ക്ക് അക്കാദമിയുടെ വെബ്‌സൈറ്റില്‍ ((www.keralafolkloreakademy.com) റജിസ്റ്റര്‍ ചെയ്യാം. ഇന്ത്യയിലെ വന്‍നഗരങ്ങളിലെല്ലാം അക്കാദമിയുടെ നേതൃത്വത്തില്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ആയിരത്തിലേറെ നാടന്‍ ക്ലബ്ബുകള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. ഇത്തരം കലകളോട് പുതുതലമുറക്കുള്ള അഭിനിവേശമാണ് ഇതിലൂടെ തെളിയുന്നതെന്നും അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാര്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ.ടി.കെ. ആഷിഖ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Kerala Folklore Academy to expand in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X