അപരിചിതന്റെ ക്രൂരത മലയാളി ഗ്രോസറി ജീവനക്കാരന്‍ അബോധാവസ്ഥയില്‍
ഷാര്‍ജ: പാലക്കാട് സ്വദേശി മുഹമ്മദ് അബൂബക്കറാണ് ഉമ്മല്‍ഖുവൈന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അബൂബക്കര്‍ ജോലി ചെയ്യുന്ന ഗ്രോസറിയില്‍ നിന്നും ടെലഫോണ്‍ കാര്‍ഡുകള്‍ വാങ്ങി പണം തരാതെ ഓടിച്ചു പോയ വാഹനത്തെ പിന്തുടര്‍ന്ന് ഓടുന്നതിനിടയില്‍ തലയിടിച്ചു വീണാണ് അബൂബക്കറിന് ഗുരുതരമായി പരുക്ക് പറ്റിയത്.
അപകടത്തിനു ശേഷം ഇതുവരെ ബോധം തിരിച്ചുകിട്ടാത്തതിനാല്‍ തലയിലെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയും രണ്ടു കുട്ടികളുടെ പിതാവുമായ അബൂബക്കര്‍ എട്ടു വര്‍ഷമായി യുഎഇ ല്‍ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ഒരു ഫോര്‍വീല്‍ രൂപത്തിലാണ് ദുരന്തം അബൂബക്കറിനെ തേടിയെത്തിയത്.

ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലിനു സമീപം ജോലി ചെയ്തിരുന്ന ഗ്രോസറിക്ക് മുന്നില്‍ ഫോര്‍വീലുമായെത്തിയ അപരിചിതന്‍ 250 ദിര്‍ഹത്തിന്റെയും 200 ദിര്‍ഹത്തിന്റയും രണ്ട് മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ അവശ്യപ്പെടുകയായിരുന്നു. കൂപ്പണ്‍ കൈക്കലാക്കി പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചെൈ ഡ്രവറുടെ ഷര്‍ട്ടില്‍ അബൂബക്കര്‍ കയറി പിടിച്ചു.
ഉടന്‍ വാഹനം മുന്നോട്ടെടുത്ത ഡ്രൈവര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അബൂബക്കറിനെ തള്ളി താഴെയിടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂബക്കറിനെ ആദ്യം കുവൈത്ത് ഹോസ്പിറ്റലിലും പിന്നീട് ഉമ്മല്‍ഖുവൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴുള്ള അവസ്ഥയില്‍ ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ എന്തെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് കൂട്ടുകാരും ബന്ധുക്കളും. പ്രതിക്ക് വേണ്ടി ഷാര്‍ജ പോലീസ് ഊര്‍ജിതമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications